ഫാഷന്‍ പരീക്ഷണങ്ങള്‍ കൊണ്ടും സ്റ്റൈൽ സ്റ്റേറ്റ്മെന്റസ് കൊണ്ടും എന്നും ആരാധകരുടെ മനം കവരുന്ന സോനത്തെ ബോളിവുഡിലെ ഏറ്റവും ഫാഷന്‍ സെന്‍സുള്ള നായിക എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ സോനത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് സോനം കപൂര്‍. വസ്ത്രത്തിലെ വ്യത്യസ്ഥത കൊണ്ട് ഫാഷന്‍ ലോകത്ത് എപ്പോഴും ശ്രദ്ധ നേടാറുള്ള നടി കൂടിയാണ് സോനം കപൂര്‍. ഫാഷന്‍ പരീക്ഷണങ്ങള്‍ കൊണ്ടും സ്റ്റൈൽ സ്റ്റേറ്റ്മെന്റസ് കൊണ്ടും എന്നും ആരാധകരുടെ മനം കവരുന്ന സോനത്തെ ബോളിവുഡിലെ ഏറ്റവും ഫാഷന്‍ സെന്‍സുള്ള നായിക എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ സോനത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഗ്രീന്‍ കാഫ്താന്‍ ഗൗണില്‍ ആണ് ഇത്തവണ സോനം തിളങ്ങുന്നത്. സോനത്തിന്റെ സഹോദരിയും സ്റ്റൈലിസ്റ്റുമായ റിയ കപൂറാണ് താരത്തിന്‍റെ ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഫാഷന്‍ ഡിസൈനറായ വാലന്‍റീനോയുടെ വസ്ത്രമാണ് താരം ധരിച്ചത്. 

View post on Instagram

സോനം കപൂറിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും ഓഗസ്റ്റിലാണ് ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഇക്കാര്യം ഇരുവരും ചേര്‍ന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. 'തുറന്ന ഹൃദയത്തോടെ ഞങ്ങൾ ഞങ്ങളുടെ ആൺകുഞ്ഞിനെ സ്വാഗതം ചെയ്തു. ഈ യാത്രയിൽ ഒപ്പം നിന്ന എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി. ഇത് ഒരു തുടക്കമാണെന്നറിയാം, പക്ഷേ ജീവിതം ഇനി എന്നെന്നേക്കുമായി മാറുമെന്നും ഞങ്ങൾക്കറിയാം'- ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.

View post on Instagram

മകനൊപ്പം യാത്ര ചെയ്യുന്ന താരത്തിന്‍റെ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാറിനുള്ളിലെ ദൃശ്യങ്ങളും റോഡലിലെ കാഴ്ചകളും വീഡിയോയില്‍ കാണാം. സോനം തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മകന്‍ യുവിന് വേണ്ടി വീട്ടില്‍ ഒരുക്കിയ നഴ്സറിയുടെ ചിത്രങ്ങളും സോനം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ഏേറെ നാളത്തെ പ്രണയത്തിന് ശേഷം 2018-ലാണ് സോനം കപൂറും വ്യവസായിയായ ആനന്ദ് അഹൂജയും വിവാഹിതരായത്.

Also Read: ഊഞ്ഞാലില്‍ ഉറങ്ങുന്ന കുഞ്ഞിന്‍റെ അരികില്‍ കൂറ്റന്‍ പാമ്പ്; വൈറലായി വീഡിയോ