ബോളിവുഡിലെ ഫാഷന്‍ സ്റ്റാറാണ് സോനം കപൂര്‍. വ്യത്യസ്തമായ ഔട്ട്ഫിറ്റുകളിൽ തിളങ്ങാന്‍ സോനം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടുതന്നെയാണ് താരത്തിന്‍റെ ഫാഷന്‍ സെന്‍സിനെ ആരാധകരും പ്രശംസിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sonam K Ahuja (@sonamkapoor) on Jul 4, 2020 at 10:43pm PDT

 

ലോക്ക്ഡൗണ്‍ കാലത്തും തന്‍റെ  വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുള്ള സോനത്തിന്‍റെ ചില ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നത്. ഈ കൊറോണ കാലത്ത് മാസ്ക് ധരിച്ചിരിക്കുന്ന ചിത്രങ്ങള്‍ സോനം തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചത്. 

 

 

പുത്തന്‍ സ്റ്റൈലുകളിലുള്ള മാസ്‌കുകള്‍ വരെ ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകുമ്പോള്‍ ഫാഷന്‍ ക്വീനിന്‍റെ മാസ്ക് എങ്ങനെയുണ്ടാകും? അതിമനോഹരമായ ഡിസൈനര്‍ മാസ്ക് ധരിച്ചാണ് സോനം തന്‍റെ ലുക്ക് കംപ്ലീറ്റാക്കിയത്. 

കറുപ്പ് മാസ്കില്‍ വെള്ള നിറത്തിലുള്ള വര്‍ക്കുകള്‍ കൂടുതല്‍ ഭംഗിയാക്കുന്നു. സ്റ്റൈലിഷ് ലുക്കിന് മാസ്ക് തടസം അല്ലെന്നും മാസ്കും സ്റ്റൈലനായിരിക്കണം എന്നുമാണ് താരത്തിന്‍റെ അഭിപ്രായം. 

 

 
 
 
 
 
 
 
 
 
 
 
 
 

Always Stylish!😉✨ . . . |@SonamKapoor #SonamKapoor

A post shared by Sonam K Ahuja (@sonamkapoorpedia) on Jul 4, 2020 at 12:58am PDT

 

'എപ്പോഴും സ്റ്റൈലിഷ് ആയിരിക്കണം' - ചിത്രം പങ്കുവച്ചുകൊണ്ട്  സോനം പറയുന്നു. വൈറ്റ്- ഗ്രേ സല്‍വാറിനോടൊപ്പം ഹെവി ചോക്കറും കമ്മലും സോനം ധരിച്ചിട്ടുണ്ട്. കാറിനുള്ളില്‍ ഇരിക്കുന്ന സെല്‍ഫി ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. 

Also Read: ലോക്ക്ഡൗണ്‍ കാലത്ത് 'ക്യൂട്ട്' ലുക്കില്‍ സോനം കപൂര്‍; ചിത്രങ്ങള്‍...