ബോളിവുഡിൽ ഫാഷൻ സെൻസുള്ളവരിൽ ഒന്നാം സ്ഥാനം ആര്‍ക്കെന്ന് ചോദിച്ചാൽ തെല്ലും ആലോചിക്കാതെ മറുപടി പറയാൻ കഴിയും അതു നമ്മുടെ സോനം കപൂറിന് ആണെന്ന്. മനോഹരമായി ചിരിച്ച് ആരാധകരുടെ മനം കവർന്ന താരമാണ് ബോളിവുഡ് സുന്ദരിയായ 34കാരി സോനം കപൂര്‍. 

വ്യത്യസ്തമായ ഔട്‍ഫിറ്റുകളിൽ തിളങ്ങാറുള്ള സോനം ഫിറ്റ്നസിന്‍റെ കാര്യത്തിലും ഏറെ മുന്നിലാണ്. സോനത്തിന്‍റെ വസ്ത്രങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടംനേടാറുമുണ്ട്. ഇപ്പോഴിതാ വീണ്ടും  സോനത്തിന്‍റെ ഒരു ഫാഷന്‍ പരീക്ഷണവും ഫാഷന്‍ ലോകത്ത് കയ്യടി നേടുകയാണ്. 

ഒരു ചുവപ്പ് കുര്‍ത്തയിലാണ് താരം തിളങ്ങിയത്. അബു സന്ദീപ് ഡിസൈന്‍ ചെയ്ത ചുവപ്പ് കുര്‍ത്തയില്‍ അതിമനോഹരിയായിരുന്നു സോനം. കുര്‍ത്തയോടൊപ്പം ചുവപ്പ് പാലസയാണ് താരം ധരിച്ചത്. എത്തിനിക്ക് കമ്മലും ഷൂവും കൂടിയായപ്പോള്‍ ഹെവി ലുക്കായി.

 

 

കുര്‍ത്ത കണ്ടാല്‍ സിംപിള്‍ ആണെന്ന് തോന്നുമെങ്കിലും അതിലൊരു ട്വിസ്റ്റ് ഉണ്ട്.  കുര്‍ത്തയുടെ ഒരു ഭാഗത്തായി മനോഹരമായ ഒരു കുഞ്ഞ് ബാഗ് കൂടി തുന്നിച്ചേര്‍ത്തിട്ടുണ്ട്. തോളില്‍ തൂക്കിയിട്ടിരിക്കുന്ന ബാഗ് ആണെന്നെ ഒറ്റ നോട്ടത്തില്‍ തോന്നൂ. സംഭവം എന്തായാലും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കഴിഞ്ഞു. 

 ദുൽഖർ സൽമാൻ നായകനാകുന്ന സോയ ഫാക്ടർ ആണ് സോനത്തിന്റെ പുതിയ ചിത്രം.