ടിക് ടോക്കുകളിലൂടെ ആരാധകരെ കയ്യിലെടുത്ത താരമാണ് സൗഭാ​ഗ്യ വെങ്കിടേഷ്. അഭിനേതാക്കളായ രാജാറാമിന്റെയും താരാ കല്യാണിന്റെയും മകളായ  സൗഭാ​ഗ്യ തന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍. 

ഡാന്‍സറായ സൗഭാഗ്യയ്ക്കൊപ്പം പല ഫോട്ടോകളിലും വീഡിയോകളിലും കണ്ടിട്ടുള്ള വ്യക്തിയാണ് അർജുന്‍ സോമശേഖർ. ഇരുവരും തമ്മിൽ എന്താണെന്ന ആരാധകരുടെ സംശയം ഇതോടെ മാറുകയാണ്. അർജുനുമായി തന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന് ഒരു ഫോട്ടോഷൂട്ടിലൂടെയാണ് താരം ആരാധകരെ അറിയിച്ചിരിക്കുന്നത്. ട്രഡീഷനൽ പട്ടുസാരിയിലാണ് സൗഭാ​ഗ്യ ചിത്രങ്ങളില്‍ തിളങ്ങിയത്.

View post on Instagram

പച്ചയും മജന്ത നിറത്തിലുളള സാരിയാണ് സൗഭാ​ഗ്യ ധരിച്ചത്. അതില്‍ അതീവ സുന്ദരിയായിരുന്നു താരം. തലമുടിയില്‍ മുല്ല പൂവും ചൂടിയിരുന്നു. മജന്ത നിറത്തിലുളള കുര്‍ത്തയാണ് അർജുന്‍ ധരിച്ചത്. സൗഭാ​ഗ്യയുടെ അമ്മ താര കല്യാണ്‍ വൈലറ്റ് നിറത്തിലുള്ള പട്ടുസാരിയാണ് ധരിച്ചത്. 

View post on Instagram
View post on Instagram