ബോളിവുഡ് താരം അർമാൻ ജെയിന്‍റെ  വിവാഹാഘോഷത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ബോളിവുഡ് താരങ്ങളും വ്യവസായികളും മോഡലുകളും അടങ്ങുന്ന പ്രമുഖരുടെ നീണ്ട നിര തന്നെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. 

ബോളിവുഡ് താരം അർമാൻ ജെയിന്‍റെ വിവാഹാഘോഷത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ബോളിവുഡ് താരങ്ങളും വ്യവസായികളും മോഡലുകളും അടങ്ങുന്ന പ്രമുഖരുടെ നീണ്ട നിര തന്നെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അക്കൂട്ടത്തില്‍ നടിമാരോടൊപ്പം തിളങ്ങിയത് ഇഷ അംബാനിയായിരുന്നു. സ്വന്തം വിവാഹാഘോഷങ്ങളുടെ ഭാഗമായി ഉപയോഗിച്ച ലെഹങ്ക അർമാന്റെ വിവാഹദിവസം വീണ്ടും ധരിച്ച് ഇഷ അംബാനി എല്ലാവരെയും ഞെട്ടിച്ചത്. 

പിങ്ക് നിറത്തിലുളള ലെഹങ്കയാണ് ഇഷ വീണ്ടും ധരിച്ചത്. ഇഷ അംബാനി ഇത്ര സിംപിളാണോ എന്നായി പിന്നെ ആരാധകരുടെ ചോദ്യം. അബുജാനി സന്ദീപ് കോസ്‌ല ആണ് ഈ ലെഹങ്ക ഡിസൈൻ ചെയ്തത്. ഹാൻഡ് എബ്രോയട്രി, സില്‍ക് ത്രെഡ്, കല്ലുകള്‍ എന്നിവ ഉപയോഗിച്ചുള്ള ഫ്ലോറൽ ഡിസൈനുകൾ നല്‍കുന്ന രാജകീയതയാണ് ലെഹങ്കയുടെ പ്രത്യേകത.

View post on Instagram

അന്നു രാത്രി നടന്ന വിവാഹ റിസപ്ഷനിൽ സാരി ധരിച്ചാണ് ഇഷ അംബാനി എത്തിയത്. സീക്വിനുകൾ നിറഞ്ഞ സിൽവർ നിറത്തിലുള്ള സാരിയിലും സിംപിള്‍ ആയിരുന്നു ഇഷ. ബ്രാലെറ്റ് ബ്ലൗസ് ആണ് സാരിക്കൊപ്പം പെയർ ചെയ്തത്. സബ്യസാചി മുഖർജിയുടെ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ സാരി.

View post on Instagram
View post on Instagram