ഒരാളുടെ ചെവിക്കകത്ത് നിന്ന് ഒരു എട്ടുകാലി പുറത്തേക്ക് ഇഴഞ്ഞുവരുന്നതാണ് വീഡിയോയില്‍ കാണുന്നത്. മറ്റൊരാള്‍ സിറിഞ്ചിനകത്ത് സലൈൻ പോലുള്ള ഒരു ദ്രാവകം ഇദ്ദേഹത്തിന്‍റെ ചെവിയിലേക്ക് ഒഴിക്കുന്നത് കാണാം. 

സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ വീഡിയോകളാണ് നാം കാണുന്നത്. ഇവയില്‍ മിക്ക വീഡിയോകളും കാഴ്ചക്കാരെ കൂട്ടുന്നതിനായി ബോധപൂര്‍വം തന്നെ ചേരുവകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന വീഡിയോകളായിരിക്കും. മറ്റ് ചിലതാകട്ടെ ആകസ്മികമായ സംഭവവികാസങ്ങളുടെ നേര്‍പ്പകര്‍പ്പും.

എന്തായാലും കാണുന്നവരെ കൗതുകത്തിലും ആശ്ചര്യത്തിലുമാഴ്ത്തുന്ന നിരവധി കാഴ്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പതിവായി വരാറുണ്ടെന്നത് നിസംശയം പറയാം. ഇവയില്‍ ചിലത് പക്ഷേ, നമ്മെ അല്‍പം അസ്വസ്ഥതപ്പെടുത്തുകയോ പേടിപ്പെടുത്തുകയോ എല്ലാം ചെയ്യാറുണ്ട്.എങ്കിലും ഇത്തരം വീഡിയോകള്‍ക്കും കാഴ്ചക്കാരുണ്ട് എന്നതാണ് സത്യം.

ഇപ്പോഴിതാ സമാനമായൊരു വീഡിയോ ലക്ഷക്കണക്കിനെ കാഴ്ചക്കാരെയും നേടി വൈറലായിക്കൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഇത് പഴയൊരു വീഡിയോ ആണെന്നാണ് സൂചന. എന്നാലിതിന്‍റെ ആധികാരികത സംബന്ധിച്ച് വ്യക്തതകളൊന്നുമില്ല. 

ഇപ്പോള്‍ 'ഓഡ്‍ലി ടെറിഫൈയിംഗ്' എന്ന ട്വിറ്റര്‍ പേജിലാണ് വീഡിയോ വന്നിരിക്കുന്നത്. ഒരാളുടെ ചെവിക്കകത്ത് നിന്ന് ഒരു എട്ടുകാലി പുറത്തേക്ക് ഇഴഞ്ഞുവരുന്നതാണ് വീഡിയോയില്‍ കാണുന്നത്. മറ്റൊരാള്‍ സിറിഞ്ചിനകത്ത് സലൈൻ പോലുള്ള ഒരു ദ്രാവകം ഇദ്ദേഹത്തിന്‍റെ ചെവിയിലേക്ക് ഒഴിക്കുന്നത് കാണാം. 

ഇതിന് പിന്നാലെയാണ് എട്ടുകാലി ചെവിക്ക് അകത്തുനിന്ന് പുറത്തേക്ക് വരുന്നത്. ചെവിക്കകത്ത് വേദനയോ അസ്വസ്ഥതയോ തോന്നുന്നപക്ഷം മിക്കവരും പേടിക്കുന്നൊരു കാര്യമാണിത്. ചെറിയ ജീവികളോ പ്രാണികളോ എന്തെങ്കിലും ചെവിക്കകത്ത് കയറിപ്പോയിട്ടുണ്ടോ എന്നത്. അങ്ങനെ ചിന്തിച്ചാല്‍ തന്നെ പരിഭ്രാന്തരാകുന്നവരാണ് ഏറെ പേരും. അങ്ങനെയുള്ളവരെ തീര്‍ച്ചയായും ഈ വീഡിയോ ഒന്നുകൂടി ഭയപ്പെടുത്തും.

എന്തായാലും ഇരുപത്തിയഞ്ച് ലക്ഷത്തോളം പേരാണ് നിലവില്‍ ഈ വീഡിയോ ട്വിറ്ററില്‍ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുന്നുമുണ്ട്. കണ്ടിരിക്കാൻ സാധിക്കില്ല, ഇത് കണ്ടാല്‍ ഇനി രാത്രി സ്വസ്ഥമായി ഉറങ്ങാൻ സാധിക്കില്ല, ചെവിക്കകത്ത് എന്തെങ്കിലും ചെറിയ അസ്വസ്ഥത തോന്നിയാല്‍ തന്നെ ഇനിയത് ഇങ്ങനെ വല്ലതുമായിരിക്കുമെന്ന പേടി കൊണ്ട് ഇരിക്കാൻ പറ്റാതാകും എന്നെല്ലാം വീഡിയോ കണ്ട പലരും കമന്‍റുകളില്‍ കുറിച്ചിരിക്കുന്നു. 

വീഡിയോ...

Scroll to load tweet…

Also Read:- കുട്ടികള്‍ക്കിടയില്‍ 'അഡെനോ വൈറസ്' ബാധ വ്യാപകമാകുന്നു;നിസാരമാക്കരുതെന്ന് ഡോക്ടര്‍മാര്‍

വൈദ്യുതി ബില്ലടച്ചില്ല, തിരുവനന്തപുരത്തെ ആദ്യ ജനകീയ ഹോട്ടൽ പ്രവർത്തനം നിർത്തി|KSEB Bill