ജോക്കര്‍, ക്വീന്‍ എലിസബത്ത്, ഗോര്‍ഡന്‍ റാംസി... ഇതെല്ലാം ഒരാളാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ !!!
മാഡ്രിഡ്: ജോക്കറില്‍ നിന്ന് ഗോര്‍ഡന്‍ റാംസിയിലേക്കും അവിടെ നിന്ന് തന്‍റെ സ്വന്തം രൂപത്തിലേക്കുമെല്ലാം മാറാന്‍ ഈ പെണ്‍കുട്ടിയ്ക്ക് നിമിഷനേരം മതി. അത്രയ്ക്കാണ് മാഞ്ചസ്റ്ററ്‍ സ്വദേശിയായ 25കാരി ബെത്ത് ഗല്ലാഘെറിന്‍റെ മേക്ക് അപ്പ് സ്കില്‍. ഈ കഴിവ് കണ്ട് ആയിരക്കണക്കിന് പേരാണ് ബെത്തിനെ ടിക്ടോക്കില്‍ ഫോളോ ചെയ്യുന്നത്. വിദ്യാര്‍ത്ഥിനിയാണ് ബെത്ത്.
''എങ്ങനെയാണ് ഞാന്‍ യഥാര്‍ത്ഥത്തില്‍ ഉള്ളത് എന്നതിൽ നിന്ന് വ്യത്യസ്തരായവരെ തെരഞ്ഞെടുക്കാനായി പുരുഷ സെലിബ്രിറ്റികളുടെ ലുക്ക് ആണ് ഞാന്‍ ഉപയോഗിക്കുന്നത്. '' - ദ മിററിന് നല്‍കിയ അഭിമുഖത്തില്‍ ബെത്ത് പറഞ്ഞു. ഒരൊറ്റ സ്ത്രീ സെലിബ്രിറ്റിയെ മാത്രമാണ് ബെത്ത് മുഖത്ത് കൊണ്ടുവന്നിരിക്കുന്നത്, അത് ക്വീന്‍ എലിസബത്ത് ആണ്.
എന്നെതന്നെ ഒരു ക്യാന്‍വാസ് ആക്കുന്നത് എനിക്ക് വലിയ ഇഷ്ടമാണ്. പക്ഷേ ലോക്ക്ഡൗണിനിടെ സെലിബ്രിറ്റി മേക്ക് അപ്പ് മാത്രമാണ് ഞാന്‍ തുടങ്ങിയിരിക്കുന്നത്. '' ആളുകള്‍ക്ക് അവരെ ഇഷ്ടമാണ്. പ്രത്യേകിച്ച് ടിക്ടോക്കില്‍. ചില വീഡിയോകള്‍ക്ക് 1,20,000 വരെ കാഴ്ചക്കാരെ ലഭിച്ചിട്ടുണ്ട്.
