പലപ്പോഴും രസകരമായ പല സംഭവങ്ങളും നമുക്ക് സോഷ്യല്‍ മീഡിയയിലൂടെ അറിയാൻ സാധിക്കും. അത്തരത്തില്‍ ട്വിറ്ററില്‍ ഏറെ ശ്രദ്ധേയമായൊരു സംഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

സോഷ്യല്‍ മീഡിയ ഇന്ന്, മനുഷ്യജീവിതത്തില്‍ അത്രയും സുപ്രധാനമായ പങ്കുവഹിക്കുന്ന ഇടമാണെന്നത് പറയാതിരിക്കാനാകില്ല. സൗഹൃദങ്ങളും സന്തോഷങ്ങളും കണ്ടെത്തുന്നതിനും വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനും വാര്‍ത്തകളറിയുന്നതിനുമെല്ലാം വലിയൊരു വിഭാഗം ആളുകളും സോഷ്യല്‍ മീഡിയയെ ആണ് ആശ്രയിക്കുന്നത്.

പലപ്പോഴും രസകരമായ പല സംഭവങ്ങളും നമുക്ക് സോഷ്യല്‍ മീഡിയയിലൂടെ അറിയാൻ സാധിക്കും. അത്തരത്തില്‍ ട്വിറ്ററില്‍ ഏറെ ശ്രദ്ധേയമായൊരു സംഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

കമിതാക്കള്‍ക്കിടയില്‍ സൗന്ദര്യപ്പിണക്കങ്ങളോ തര്‍ക്കങ്ങളോ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാലത് അല്‍പസമയം കഴിയുമ്പോഴേക്ക് ഒത്തുതീര്‍പ്പിലെത്തുകയും ചെയ്യാം. ഇങ്ങനെ വഴക്ക് ഒത്തുതീര്‍പ്പിലെത്തുമ്പോള്‍ കമിതാക്കള്‍ പരസ്പരം സന്തോഷിപ്പിക്കാൻ എന്തെങ്കിലും സമ്മാനങ്ങള്‍ നല്‍കുകയോ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുകയോ ചെയ്യാറുണ്ട്.

ഇങ്ങനെ വഴക്കിന് ശേഷം അനുനയിപ്പിക്കാൻ സബ്‍വേ സാൻഡ്‍വിച്ച് വാങ്ങിച്ചുതന്ന കാമുകനെ കുറിച്ച് ഒരു യുവതി ട്വീറ്റ് ചെയ്തു. ലോകമെമ്പാടും അറിയപ്പെടുന്നൊരു മള്‍ട്ടിനാഷണല്‍ ഫാസ്റ്റ് ഫുഡ് ചെയിനാണ് സബ്‍വേ. വെറുതെ രസകരമായി നമുക്ക് കണ്ട്, ഒരു ചിരിയും ചിരിച്ച് കടന്നുപോകാവുന്നൊരു ട്വീറ്റ് ആയിരുന്നു ഇവര്‍ പങ്കുവച്ചത്. എന്നാല്‍ സബ്‍വേ ഇത് കാര്യമായി എടുത്തു.

യുവതിയുടെ ട്വീറ്റിന് ആയിരം ലൈക്ക് കിട്ടുകയാണെങ്കില്‍ രണ്ട് പേര്‍ക്കും കൂടി കിടിലനൊരു ഡേറ്റ് നല്‍കാമെന്ന് സബ്‍വേ വാഗ്ദാനം ചെയ്തു. ട്വീറ്റ് ആയിരമല്ല ആറായിരം ലൈക്കാണ് പിന്നീട് നേടിയത്. ഇതോടെ കമ്പനി നല്‍കിയ വാഗ്ദാനം പാലിച്ചു. 

കമിതാക്കളെ ക്ഷണിച്ച് അവര്‍ക്ക് സബ്‍വേ ട്രീറ്റ് നല്‍കി. ഇരുവരുടെയും ഫോട്ടോ പങ്കുവച്ചുകൊണ്ട് തങ്ങള്‍ നല്‍കിയ വാഗ്ദാനം പാലിച്ചതായി ട്വിറ്ററിലൂടെ തന്നെ സബ്‍വേ അറിയിച്ചു. സന്തോഷത്തോടെ പുഞ്ചിരിക്കുന്ന യുവതിയെ ആണ് ഫോട്ടോയില്‍ കാണുന്നത്. ഇവര്‍ക്ക് അഭിമുഖമായി ആണ്‍സുഹൃത്തമുണ്ട്. എന്നാലിദ്ദേഹത്തിന്‍റെ മുഖം വ്യക്തമല്ല. എന്തായാലും രസകരമായ സംഭവം ട്വിറ്ററില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. അതേസമയം പരസ്യത്തിന് വേണ്ടി സബ്‍വേ തന്നെ ഒരുക്കിയ നാടകമാണോ ഇത് എന്ന് ചോദിക്കുന്നവരും കുറവല്ല. ഇതൊരു നാടകമല്ലെങ്കില്‍ വളരെ ഭംഗിയായിട്ടുണ്ടെന്നും ഇവര്‍ കമന്‍റിലൂടെ പറയുന്നു.

സബ്‍വേ പങ്കുവച്ച ട്വീറ്റ്...

Scroll to load tweet…

Also Read:- ബാഗ് കൊണ്ട് മിനി ഡ്രസ് തയ്ച്ചു; വീഡ‍ിയോ പങ്കിട്ട് ഉര്‍ഫി...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News