അപ്രതീക്ഷിതമായി നേരിട്ട ദുരന്തത്തിലും പതറാതെ തന്റെ കരിയര്‍ ഭംഗിയായി മുന്നോട്ട് കൊണ്ടുപോയ സുധയ്ക്ക് കലാലോകത്ത് നിന്നും പുറത്തുനിന്നുമെല്ലാം ഏറെ അനുമോദനങ്ങളും ആദരവും ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ അവസ്ഥയ്ക്ക് മാന്യമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയാണ് സുധ പങ്കുവയ്ക്കുന്നത് 

വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കിടെ എപ്പോഴും കൃത്രിമക്കാല്‍ ഊരിമാറ്റേണ്ടി വരുന്നതിനെതിരെ പ്രതിഷേധവുമായി നടിയും നര്‍ത്തകിയുമായ സുധ ചന്ദ്രന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഒരു വാഹനാപകടത്തില്‍ സുധാ ചന്ദ്രന് കാല്‍ നഷ്ടമാകുന്നത്. തുടര്‍ന്ന് വച്ച കൃത്രിമക്കാലോടെ സുധ നൃത്തം ചെയ്യുകയും അഭിനയം തുടരുകയും ചെയ്തു. 

അപ്രതീക്ഷിതമായി നേരിട്ട ദുരന്തത്തിലും പതറാതെ തന്റെ കരിയര്‍ ഭംഗിയായി മുന്നോട്ട് കൊണ്ടുപോയ സുധയ്ക്ക് കലാലോകത്ത് നിന്നും പുറത്തുനിന്നുമെല്ലാം ഏറെ അനുമോദനങ്ങളും ആദരവും ലഭിച്ചിരുന്നു. 

എന്നാല്‍ ഇപ്പോള്‍ തന്റെ അവസ്ഥയ്ക്ക് മാന്യമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയാണ് സുധ പങ്കുവയ്ക്കുന്നത്. ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ച വീഡിയോയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും പരാമര്‍ശിച്ചാണ് സുധ പരാതി ഉന്നയിച്ചിരിക്കുന്നത്. 

ഔദ്യോഗികാവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുമ്പോള്‍ ഓരോ തവണയും കൃത്രിമക്കാല്‍ ഊരിമാറ്റി വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് വിധേയയാകേണ്ടി വരുന്നത് വേദനാജനകമാണെന്നും ഇത് പരിഹരിക്കാനുള്ള നടപടി അധികൃതര്‍ കൈക്കൊള്ളണമെന്നുമാണ് സുധയുടെ ആവശ്യം. 

വീഡിയോ സെലിബ്രിറ്റികളടക്കം നിരവധി പേര്‍ പങ്കുവച്ചിട്ടുണ്ട്. സുധയെ പോലുള്ളവര്‍ക്ക് നീതി ഉറപ്പാക്കണമെന്നും രാജ്യം അംഗീകരിച്ച കലാകാരിയാണ് അവരെന്നും അതിന് അര്‍ഹമായ ആദരം കാണിക്കേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു. 

വീഡിയോ കാണാം...

View post on Instagram

Also Read:- അപകടത്തില്‍ കൈകാലുകള്‍ നഷ്ടപ്പെട്ട യുവാവിന് പുതിയ കൈകള്‍; അപൂര്‍വ ശസ്ത്രക്രിയ നീണ്ടത് 13 മണിക്കൂര്‍