ബോളിവുഡിന്റെ പ്രിയതാരം സുഹാന ഖാൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. തന്റെ പുതിയ അവധിക്കാല ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഫാഷൻ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഈ യുവതാരം. ബാക്ക്‌ലെസ്സ് ഡ്രസ്സുകൾ മുതൽ മനോഹരമായ കോ-ഓർഡ് സെറ്റുകൾ വരെ നീളുന്ന സുഹാനയുടെ ലുക്കുകൾ…
ബോളിവുഡിലെ പുതിയ ഫാഷൻ ഐക്കൺ ആരാണെന്ന് ചോദിച്ചാൽ ഇപ്പോൾ ഒറ്റ ഉത്തരമേയുള്ളൂ സുഹാന ഖാൻ! തന്റെ ലേറ്റസ്റ്റ് വെക്കേഷൻ ചിത്രങ്ങളിലൂടെ ഇന്റർനെറ്റിൽ വൈറാലക്കുകയാണ് താരം. വെറും ഔട്ടിംഗ് ഫോട്ടോകൾ എന്നതിലുപരി, വരാനിരിക്കുന്ന സീസണിലെ ഓരോ 'OOTD' (Outfit of the Day) ഗോൾസും സുഹാന സെറ്റ് ചെയ്തു കഴിഞ്ഞു. ജെൻ സി ഫാഷൻ പ്രേമികൾ നിർബന്ധമായും നോട്ട് ചെയ്യേണ്ട സുഹാനയുടെ 3 വൈബ് ചെക്ക് ലുക്കുകൾ ഇതാ:
1. ദി കോസ്റ്റൽ ബ്ലൂ വൈബ്

ബീച്ചിലെ ഒരു ഡേ-ഔട്ടിന് ഇതിലും മികച്ചൊരു വസ്ത്രമില്ല. പ്ലഞ്ചിംഗ് നെക്ക്‌ലൈനും ബാക്ക്‌ലെസ്സ് ഡിസൈനുമുള്ള നീല ഹാൾട്ടർ-നെക്ക് വസ്ത്രം. താഴെ ഭാഗത്ത് വിടർന്നു കിടക്കുന്ന ഫ്ലേർഡ് മിഡി ഹെംലൈൻ ആണ് ഇതിന്റെ പ്രത്യേകത. ഇതിനൊപ്പം താരം അണിഞ്ഞത് ഗോൾഡൻ ഡാംഗ്ലർ ഇയറിംഗ്‌സും ലളിതമായ ഒരു ഡെലിക്കേറ്റ് പെൻഡന്റ് നെക്ലേസുമാണ്. ലൂമിനസ് ഹൈലൈറ്ററും ഗ്ലോസി പിങ്ക് ലിപ്‌സും ചേർന്ന മേക്കപ്പും, മുടി മധ്യഭാഗത്ത് നിന്നും പകുത്തെടുത്ത സോഫ്റ്റ് കേൾസ് സ്റ്റൈലും ഈ ലുക്കിനെ കംപ്ലീറ്റ് ആക്കുന്നു.
2. ചോക്ലേറ്റ് മോണോടോൺ സ്ലേയ്

അമിതമായ അലങ്കാരങ്ങളില്ലാതെ തന്നെ എങ്ങനെ സ്റ്റൈലിഷ് ആകാം എന്ന് സുഹാന ഈ ലുക്കിലൂടെ കാണിച്ചു തരുന്നു. മിനിമലിസവും ലക്ഷ്വറിയും ഒന്നിക്കുന്ന ഒരു കിടിലൻ കോ-ഓർഡ് സെറ്റാണിത്. ചോക്ലേറ്റ് ബ്രൗൺ നിറത്തിലുള്ള ഹാൾട്ടർ-നെക്ക് ബാക്ക്‌ലെസ്സ് ടോപ്പും, അതിന് ഇണങ്ങുന്ന പെൻസിൽ-ഫിറ്റ് മാക്സി സ്കർട്ടുമാണ് സുഹാന തിരഞ്ഞെടുത്തത്. ഈ ലുക്കിനെ വൈറലാക്കിയത് അരയിൽ അണിഞ്ഞ ഗോൾഡൻ സ്ലീക്ക് ചെയിൻ ബെൽറ്റാണ്. കൂടാതെ ഓവർസൈസ്ഡ് ഗോൾഡൻ ഹൂപ്പ് ഇയറിംഗ്‌സ്, ഒരു ബ്രേസ്‌ലെറ്റ്, ബീജ് മിനി ഹാൻഡ് ബാഗ് എന്നിവയും താരം പെയർ ചെയ്തു. ന്യൂഡ് മേക്കപ്പും അഴിച്ചിട്ട മുടിയും ഈ ലുക്കിന് ഒരു സോഫിസ്റ്റിക്കേറ്റഡ് ലുക്ക് നൽകുന്നു.
3. ഹൈ-ഫാഷൻ വൈബ്സ്

വെക്കേഷനിലെ ഏറ്റവും ഗ്ലാമറസ് ലുക്ക് ഇതായിരുന്നു. ലക്ഷ്വറി ബ്രാൻഡായ Versace-യുടെ ഒരു ബോഡികോൺ മിഡി ഡ്രസ്സിലാണ് സുഹാന പ്രത്യക്ഷപ്പെട്ടത്. നീല, ബ്രൗൺ, മഞ്ഞ നിറങ്ങൾ കലർന്ന അബ്സ്ട്രാക്റ്റ് പ്രിന്റുകളുള്ള ഒരു വെർസേസെ മിഡി ഡ്രസ്സ്. നേർത്ത സ്പാഗെട്ടി സ്ട്രാപ്പുകളും മുൻഭാഗത്ത് കെട്ടുകളുള്ള ക്നോട്ടഡ് ഫാബ്രിക് ഡീറ്റെയ്‌ലിംഗും ഈ ബോഡികോൺ ഡ്രസ്സിനെ അതീവ ആകർഷകമാക്കുന്നു.
ജെൻ സി ടേക്ക്-എവേ
സുഹാനയുടെ ഈ ട്രിപ്പിൽ നിന്ന് നമുക്ക് പഠിക്കാൻ ചില കാര്യങ്ങളുണ്ട്: വസ്ത്രങ്ങൾ ആവർത്തിച്ച് ഉപയോഗിക്കുന്നതിലും ലക്ഷ്വറി ബ്രാൻഡുകൾ ബുദ്ധിപരമായി തിരഞ്ഞെടുക്കുന്നതിലും സുഹാന മിടുക്കിയാണ്. വലിയ ആഭരണങ്ങൾക്ക് പകരം സ്റ്റേറ്റ്‌മെന്റ് ബെൽറ്റുകളോ ചെറിയ കമ്മലുകളോ ഉപയോഗിച്ച് ലുക്ക് ഹൈലൈറ്റ് ചെയ്യാം. ഏത് കോൺഫിഡൻസോടെയാണ് നിങ്ങൾ ഒരു വസ്ത്രം ധരിക്കുന്നത് എന്നതാണ് പ്രധാനം.


