വിര്‍ജിനിറ്റിയില്‍ ഒന്നും ഒരു കാര്യവുമില്ലെന്ന് ഇന്നത്തെ തലമുറ തുറന്നുപറയുമ്പോഴും അത് അങ്ങനെയല്ല എന്ന് സൂചിപ്പിക്കുകയാണ് 'ഇന്ത്യ ടുഡേ' നടത്തിയ സെക്സ് സര്‍വ്വേ. 

'നിങ്ങള്‍ വിര്‍ജിന്‍ ആണോ '- ഈ ചോദ്യം കുറച്ച് പെണ്‍കുട്ടികള്‍ എങ്കിലും ചില അവസരങ്ങളില്‍ കേട്ടുകാണും. ഇന്നും അനേകം പെണ്‍കുട്ടികളുടെ ലൈംഗിക സ്വാതന്ത്ര്യത്തെയും, പെരുമാറ്റ സ്വാതന്ത്ര്യത്തെയും ഈ പദം തടയിടുന്നുണ്ട്. വിര്‍ജിനിറ്റിയില്‍ ഒന്നും ഒരു കാര്യവുമില്ലെന്ന് ഇന്നത്തെ തലമുറ തുറന്നുപറയുമ്പോഴും അത് അങ്ങനെയല്ല എന്ന് സൂചിപ്പിക്കുകയാണ് 'ഇന്ത്യ ടുഡേ' നടത്തിയ സെക്സ് സര്‍വ്വേ. 

53 ശതമാനം ഇന്ത്യക്കാര്‍ക്കും താല്‍പര്യം 'വിര്‍ജിനിറ്റി' നഷ്ടപ്പെടാത്തവരെയാണ് എന്നാണ് ഇന്ത്യ ടുഡേ നടത്തിയ സെക്സ് സര്‍വ്വേ പറയുന്നത്. 19 നഗരങ്ങളിലായി 4000 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. 14-29, 30-49 , 50-69 എന്നീ പ്രായപരിധികളില്‍ മൂന്ന് ഗ്രൂപ്പുകളാക്കിയാണ് സര്‍വ്വേ നടത്തിയത്. ചോദ്യാവലി രൂപത്തിലാണ് സര്‍വ്വേ നടത്തിയത്. 

സ്ത്രീകളും പുരുഷന്മാരെും ഒരുപോലെ സര്‍വ്വേയില്‍ പങ്കെടുത്തു. അതില്‍ അറുപത് ശതമാനം പേരുടെയും ലൈംഗിക ജീവിതം തൃപ്തികരമാണെന്നാണ് സര്‍വ്വേ ഫലം പറയുന്നത്. 31 ശതമാനം ആളുകള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഉണ്ടെന്നും സര്‍വ്വേ പറയുന്നു. പങ്കാളിയുടെ വിര്‍ജിനിറ്റിയെ കുറിച്ചുള്ള ചോദ്യത്തിന് 53 ശതമാനം പേരുടെയും ഉത്തരം 'വിര്‍ജിനിറ്റി' നഷ്ടപ്പെടാത്തവരെയാണ് താല്‍പര്യം എന്നാണ്. 85.5 ശതമാനം പുരുഷന്മാരും പോണ്‍ വീഡിയോകള്‍ പതിവായി കാണുന്നവരാണ്.