ലോക്ക്ഡൗണ്‍ കാലത്ത് എല്ലാവരും ഇപ്പോള്‍ ഫിറ്റ്നസിന്‍റെ കാര്യത്തില്‍ കൂടുതലായി ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ബോളിവുഡ് താരസുന്ദരി സുസ്മിത സെനും ഫിറ്റ്നസില്‍ ശ്രദ്ധ കൊടുത്താണ് ലോക്ക്ഡൗണ്‍ ദിനങ്ങള്‍ ചിലവഴിക്കുന്നത്.  44കാരിയായ താരം യോഗ ചെയ്യുന്ന വീഡിയോ ആണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

 സുസ്മിത സെന്‍ തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. യോഗ മാറ്റില്‍ താരം പ്ലാഗും പുഷപ്പും മറ്റ് യോഗ മുറകളും ചെയ്യുന്നത്  വീഡിയോയില്‍ കാണാം. 
 


കാമുകനായ രോഹ്മാന്‍ ഷോളിനുമൊപ്പമുള്ള വര്‍ക്കൌട്ട് വീഡിയോകളും താരം മുന്‍പ് പങ്കുവെച്ചിട്ടുണ്ട്. സുസ്മിതയും 29കാരനായ രോഹ്മാനും മൂന്നു വര്‍ഷത്തോളമായി പ്രണയത്തിലാണ്. രോഹ്മാൻ ഷോൾ മോഡലാണ്.