തന്‍റെ 'ഡ്രീം' പദ്ധതി എന്ന വിശേഷണത്തോടെയാണ് പുതിയൊരു വീടിന്‍റെ ഡിസൈനിംഗ് വേളയിലെടുത്ത വീഡിയോ സൂസൻ പങ്കുവച്ചിരിക്കുന്നത്. വളരെ വ്യത്യസ്തമെന്ന് പറയാവുന്നൊരു ഡ‍ിസൈൻ തന്നെയാണിത്.

വീടിന്‍റെ ഇന്‍റീരിയര്‍ ഡിസൈനിംഗ് ഇന്ന് വളരെയധികം ഡിമാൻഡുള്ള മേഖലയാണ്. മുൻകാലങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി വീടിന്‍റെ ഇന്‍റീരിയറിന് ഏറെ പ്രാധാന്യം നല്‍കുന്ന തലമുറയാണ് ഇപ്പോഴുള്ളത്. വീട് ഭംഗിയാക്കുക എന്ന ലക്ഷ്യത്തിലധികം വീട് അവിടെ താമസിക്കുന്നവരുടെ അഭിരുചിക്കും ജോലിക്കും സ്വഭാവങ്ങള്‍ക്കുമെല്ലാം അനുസരിച്ച് ക്രമീകരിക്കുക, സൗകര്യപ്രദമാക്കുക എന്നത് കൂടി ഇന്ന് ഇന്‍റീരിയര്‍ ഡിസൈനിംഗില്‍ പ്രധാനമാണ്. 

പ്രത്യേകിച്ച് വമ്പൻ നഗരങ്ങളിലെല്ലാം ഇന്‍റീരിയര്‍ ഡിസൈനേഴ്സിന് വലിയ ഡിമാൻഡാണുള്ളത്. ഇന്‍റീരിയര്‍ ഡിസൈൻസ് കാണാനും അതെക്കുറിച്ച് പുതിയ വിവരങ്ങള്‍ അറിയാനും താല്‍പര്യപ്പെടുന്നവര്‍ ഏറെയാണ്. ഇപ്പോഴിതാ ഇത്തരത്തില്‍ ഇന്‍റീരിയര്‍ ഡിസൈനറും, ബോളിവുഡ് താരം ഹൃത്വിക് റോഷന്‍റെ മുൻ ഭാര്യയുമായ സൂസൻ ഖാൻ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു വീഡിയോ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. 

തന്‍റെ 'ഡ്രീം' പദ്ധതി എന്ന വിശേഷണത്തോടെയാണ് പുതിയൊരു വീടിന്‍റെ ഡിസൈനിംഗ് വേളയിലെടുത്ത വീഡിയോ സൂസൻ പങ്കുവച്ചിരിക്കുന്നത്. വളരെ വ്യത്യസ്തമെന്ന് പറയാവുന്നൊരു ഡ‍ിസൈൻ തന്നെയാണിത്. ഒറ്റക്കാഴ്ചയില്‍ യൂറോപ്യൻ - കൊണ്ടംപററി ഫ്യൂഷൻ ഒക്കെയായി ഈ ഡിസൈൻ അനുഭവപ്പെടാം. 

എന്തായാലും വീഡിയോയ്ക്ക് നല്ലരീതിയിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്. ഹൃത്വിക് റോഷൻ അടക്കം പല സെലിബ്രിറ്റികളും കമന്‍റിലൂടെ ഡിസൈൻ ഗംഭീരമായിട്ടുണ്ടെന്ന് സൂസൻ ഖാനെ അഭിനന്ദിച്ചിട്ടുമുണ്ട്. 

നേരത്തെ സൂസൻ ഖാന്‍റെ തന്നെ വീടിന്‍റെ ഇന്‍റീരിയര്‍ വിശദമായി കാണിക്കുന്ന വീഡിയോകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ദ ചാര്‍ക്കോള്‍ പ്രോജക്ട്' എന്ന ഇന്‍റീരിയര്‍ ഡിസൈൻ സ്റ്റോറിന്‍റെ സ്ഥാപക കൂടിയായ സൂസൻ മുംബൈയില്‍ തന്നെ ഗ്ലാമറസായ പല വീടുകളുടെയും ഡിസൈനര്‍ കൂടിയാണ്. സൂസൻ ഗോവയില്‍ ചെയ്തിട്ടുള്ള ഒരു റെസ്റ്റോറന്‍റിന്‍റെ ഡിസൈനിംഗും ഏറെ ശ്രദ്ധ നേടിയിട്ടുള്ളതാണ്.

സൂസൻ പങ്കുവച്ച വീഡിയോ...

View post on Instagram

Also Read:- സാനിയയോ സനയോ? ; സോഷ്യല്‍ മീഡിയയില്‍ താരതമ്യപ്പെടുത്തിക്കൊണ്ട് കമന്‍റുകള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo