വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡിലും തെന്നിന്ത്യയിലും തന്‍റേതായ ഇടം കണ്ടെത്തിയ അഭിനയത്രിയാണ് തപ്‌സി പന്നു. അതുകൊണ്ടുതന്നെ, സിനിമാ പ്രേമികളുടെ പ്രിയതാരമാണ് തപ്‌സി.

ഫിറ്റ്നസില്‍ വളരെ അധികം ശ്രദ്ധിക്കുന്ന താരം വര്‍ക്കൗട്ട് ചെയ്യുന്നതിന്‍റെയും യോഗ ചെയ്യുന്നതിന്‍റെയും ചിത്രങ്ങളും വീഡിയോകളും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Taapsee Pannu (@taapsee)

 

ഇപ്പോഴിതാ ശരീരഭാരം കുറയ്ക്കാന്‍ താന്‍ സ്ഥിരമായി കുടിക്കുന്ന ഡ്രിങ്ക് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തപ്‌സി. ഈ ഹെല്‍ത്തി ഡ്രിങ്ക് കുടിക്കുന്ന ചിത്രവും താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. 

ആപ്പിള്‍ സൈഡര്‍ വിനിഗര്‍ കൊണ്ടുള്ള ഈ ഡ്രിങ്ക് ഫാറ്റ് കുറയ്ക്കാനും അതുവഴി ശരീരഭാരം നിയന്ത്രിക്കാനും സാഹായിക്കുമെന്നും തപ്സി പറയുന്നു. ആപ്പിള്‍ സൈഡര്‍ വിനിഗറിനോടൊപ്പം ഉലുവ, മഞ്ഞള്‍, ഇഞ്ചി എന്നിവയും ചേര്‍ത്താണ് ഡ്രിങ്ക് തയ്യാറാക്കുന്നത് എന്നും തപ്സി കുറിച്ചു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Taapsee Pannu (@taapsee)

 

വിറ്റാമിന്‍ സി, ആന്‍റി ഓക്‌സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ആപ്പിള്‍ സൈഡര്‍ വിനിഗര്‍. രക്തത്തിലെ കൊളസ്‌ട്രോള്‍ നിലയും ഷുഗര്‍ ലെവലും ശരിയായി നിലനിര്‍ത്താനും ഇവ സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ആപ്പിള്‍ സൈഡര്‍ വിനിഗര്‍. ഇഞ്ചി ദഹനത്തിനും, മഞ്ഞൾ പ്രകൃതിദത്തമായ ആന്റി ഓക്സിഡന്റ്സും കൊണ്ട് സമ്പുഷ്ടവുമാണ്. ഇത് രണ്ടും രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും സഹായിക്കും. 

Also Read: വണ്ണം കുറയ്ക്കണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം കലോറി കുറഞ്ഞ ഈ എട്ട് ഭക്ഷണങ്ങള്‍...