ലിപ്സ്റ്റിക്കുകളും ബ്ലഷുകളും മറ്റ് മേക്കപ്പ് ഉൽപ്പന്നങ്ങളും കഴിക്കുന്ന വീഡിയോകളാണ് ഇവര്‍ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നത്.
ലിപ്സ്റ്റിക്കുകൾ, ബ്ലഷുകൾ, ഫെയ്സ് മാസ്കുകൾ തുടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കൾ കഴിക്കുന്ന വീഡിയോകള്‍ പങ്കുവച്ച് വൈറലായ
തായ്‌വാനീസ് മേക്കപ്പ് ഇൻഫ്ലുവൻസർ 24-ാം വയസ്സിൽ മരണപ്പെട്ടു. ലിപ്സ്റ്റിക്കുകളും ബ്ലഷുകളും മറ്റ് മേക്കപ്പ് ഉൽപ്പന്നങ്ങളും കഴിക്കുന്ന വീഡിയോകളാണ് ഇവര്‍ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നത്.
'ഗുവ ബ്യൂട്ടി ' എന്ന ഇവരുടെ ഈ അക്കൗണ്ടില്‍ 12,000-ത്തിലധികം ഫോളോവേഴ്‌സും ഉണ്ടായിരുന്നു. ഫോക്ക് ഉപയോഗിച്ച് ബ്ലഷ് കഴിക്കുന്ന വീഡിയോയും ലിപ്സ്റ്റിക്കുകൾ കഴിക്കുന്ന വീഡിയോകളുമൊക്കെ ഈ അക്കൗണ്ടിലൂടെ അവര്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം അപകടകരമാംവിധം കെമിക്കൽ അടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കൾ കഴിക്കുന്നതിന് അവര്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
ഇപ്പോഴിതാ കുടുംബം തന്നെയാണ് ഇവരുടെ മരണവാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പെട്ടെന്നുള്ള അസുഖത്തെ തുടർന്ന് 2025 മെയ് 24 ന് അവർ മരിച്ചുവെന്നാണ് പ്രസ്താവനയിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ചൈനയിലും തായ്‌വാനിലും ഈ വാര്‍ത്ത ഞെട്ടലും അവിശ്വാസവും ഉളവാക്കി. മരണകാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും അളുകള്‍ പല ഊഹാപോഹങ്ങളും പങ്കുവയ്ക്കുന്നുണ്ട്. ചിലർ കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ കഴിക്കുന്നതിൽ നിന്ന് വിഷബാധയേറ്റതായി സംശയിക്കുകയും മറ്റു ചിലർ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുകയും ചെയ്തു.


