മുംബൈ സ്വദേശിനിയാണെങ്കിലും തമിഴ് നടിയായാണ് തമന്ന ഭാട്ടിയെ എല്ലാവരും കാണുന്നത്. ഏറെ ആരാധകരുളള തമന്നയും തന്‍റെ ഫാഷന്‍ സെന്‍സ് പലപ്പോഴും വസ്ത്രങ്ങളിലൂടെ കാണിച്ചിട്ടുമുണ്ട്.  ഹോട്ട് ആന്‍റ് ക്യൂട്ട് ലുക്കില്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ എത്തിയ തമന്നയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

കോട്ടണ്‍ ഡെനിം ഷോട്ട് ഡ്രസ്സില്‍ അതീവസുന്ദരിയായിരുന്നു തമന്ന. പിന്നെ എല്ലാവരും ശ്രദ്ധിച്ചത് തമന്നയുടെ ബാഗാണ്.

caviar leather കളക്ഷനിലെ 3.2 ലക്ഷം രൂപയുടെ ബാഗാണ് തമന്ന തൂക്കിയിരുന്നത്. ഒപ്പം ഓറഞ്ച് നിറത്തിലുളള ചപ്പലും. വളരെ മിതമായ മേക്കപ്പ് മാത്രമേ തമന്ന ധരിച്ചിരിന്നോള്ളൂ.