തങ്ങളുടെ പ്രിയപ്പെട്ട കലാകാരിക്ക് ശാന്തിയും സന്തോഷവും നേര്‍ന്നുകൊണ്ട് നിരവധി പേരാണ് കമന്റുകളെഴുതിയിരിക്കുന്നത്. അടുത്തിടെയാണ് താരയുടെ മകള്‍ സൗഭാഗ്യ അമ്മയായത്. ഇതിന്റെ സന്തോഷവും ആഘോഷങ്ങളുമെല്ലാം കുടുംബം സോഷ്യല്‍ മീഡിയ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു

ടെലിവിഷന്‍ പ്രേക്ഷകരെ സംബന്ധിച്ച് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത കലാകാരിയാണ് താര കല്യാണ്‍ ( Thara Kalyan ) . സീരിയലുകളിലൂടെയും സിനിമകളിലൂടെയും നൃത്തവേദികളിലൂടെയെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതയായിട്ടുള്ള താര, ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) ഏറ്റവും പുതിയ തലമുറയ്ക്ക് കൂടി പ്രിയപ്പെട്ട വ്യക്തിയാണ്. 

മകള്‍ സൗഭാഗ്യ വെങ്കിടേഷിനൊപ്പം താര ചെയ്തിട്ടുള്ള വീഡിയോകളെല്ലാം തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഹിറ്റ് ആണ്. സൗഭാഗ്യയും നല്ലൊരു നര്‍ത്തകിയും കലാകാരിയുമാണ്. 

ഇപ്പോഴിതാ അന്തരിച്ച ഭര്‍ത്താവിന്റെ ഓര്‍മ്മകള്‍ സുഹൃത്തുക്കളുമായും ആരാധകരുമായും പങ്കിടുകയാണ് താര. നടനും അവതാരകനും നര്‍ത്തകനുമായിരുന്ന രാജാറാമിന്റേത് തീര്‍ത്തും അപ്രതീക്ഷിതമായ വിയോഗമായിരുന്നു. 2017 ജൂലൈ 30ന് പനി ബാധിച്ചാണ് രാജാറാം അന്തരിച്ചത്. 

സീരിയലുകളിലെ നായകവേഷം തന്നെ മതിയായിരുന്നു രാജാറാമിനെ ടെലിവിഷന്‍ പ്രേക്ഷരോട് അടുപ്പിക്കാന്‍. ഇതിന് പുറമെ അവതാരകന്‍ എന്ന നിലയിലും നര്‍ത്തകന്‍ എന്ന നിലയിലുമെല്ലാം രാജാറാം തിളങ്ങിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന് വേണ്ടത്ര ഇടം സിനിമാലോകത്തോ കലാലോകത്തോ കിട്ടിയില്ല എന്ന ദുഖം പിന്നീട് താരയും സൗഭാഗ്യയും പങ്കുവച്ചിട്ടുണ്ട്. 

View post on Instagram

തന്റെ വിവാഹവാര്‍ഷികവേളയിലാണ് ഇപ്പോള്‍ താര ഭര്‍ത്താവ് രാജാറാമിനൊപ്പമുള്ള ചിത്രത്തിനരികില്‍ നിന്നുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 'മറക്കുവാന്‍ പറയാന്‍ എന്തെളുപ്പം... നിങ്ങളുടെ ഭൗതികസാന്നിധ്യമില്ലാതെ ഇതാ ഒരു വിവാഹവാര്‍ഷികം കൂടി' എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ഫോട്ടോ ഏറെ സ്പര്‍ശിക്കുന്നുവെന്നാണ് കമന്റുകളിലൂടെ സുഹൃത്തുക്കളും ആരാധകരും അറിയിക്കുന്നത്. 

View post on Instagram

തങ്ങളുടെ പ്രിയപ്പെട്ട കലാകാരിക്ക് ശാന്തിയും സന്തോഷവും നേര്‍ന്നുകൊണ്ട് നിരവധി പേരാണ് കമന്റുകളെഴുതിയിരിക്കുന്നത്. അടുത്തിടെയാണ് താരയുടെ മകള്‍ സൗഭാഗ്യ അമ്മയായത്. ഇതിന്റെ സന്തോഷവും ആഘോഷങ്ങളുമെല്ലാം കുടുംബം സോഷ്യല്‍ മീഡിയ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. നടനും നര്‍ത്തകനുമായ അര്‍ജുന്‍ ആണ് സൗഭാഗ്യയുടെ ജീവിതപങ്കാളി. താരയുടെ അമ്മയും ഒരു കലാകാരി തന്നെയാണ്. കല്യാണരാമന്‍ പോലുള്ള സിനിമകളില്‍ ശ്രദ്ധേയ വേഷം അവതരിപ്പിച്ചിട്ടുള്ള സുബ്ബലക്ഷ്മിയാണ് താരയുടെ അമ്മ.

Also Read:- ഈ വര്‍ഷം അമ്മയായ താരങ്ങളും കുട്ടി സെലിബ്രിറ്റികളും