ട്വിറ്ററിന് എപ്പോഴും ബുദ്ധിയെ ചലഞ്ച് ചെയ്യുന്ന ഗെയിമുകള്‍ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ അത്തരം പസ്സിലുകള്‍ക്ക് വലിയ സ്വീകാര്യത ട്വിറ്ററില്‍ ലഭിക്കാറുമുണ്ട്. ഇപ്പോഴിതാ ഇരതേടി പതുങ്ങിയിരിക്കുന്ന കാട്ടിലെ വേട്ടക്കാരനെ കണ്ടെത്താമോ ? എന്ന ചോദ്യവുമായി ഒരു ചിത്രമാണ് വൈറലാകുന്നത്. 

ചിത്രത്തില്‍ ഒറ്റനോട്ടത്തില്‍ കാണുന്നത് കാടും ജലാശയവും പിന്നെ ഒരു മാനിനെയുമാണ്. എന്നാല്‍ ആ ചിത്രത്തില്‍ ഒരു ഇരപിടിയന്‍ ഒളിഞ്ഞിരിപ്പുണ്ട്. മാനിനെ ലക്ഷ്യം വച്ച് ചാടിവീഴാനിരിക്കുന്ന വേട്ടക്കാരനെ കണ്ടെത്താമോ എന്നാണ് ചോദ്യം. ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസര്‍ രമേശ് ബിഷണോയ് ആണ് ചിത്രം പങ്കുവച്ചത്. നിരവധി പേര്‍ ഉത്തരം കണ്ടെത്തിയും കണ്ടെത്താതെയും കമന്‍റ് നല്‍കിയിട്ടുണ്ട്.