Asianet News MalayalamAsianet News Malayalam

മുഖക്കുരുവിന്‍റെ പാടുകൾ അകറ്റാൻ‌ വീട്ടില്‍ പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍

മുഖക്കുരു മാറിയാലും മുഖത്തെ കറുത്തപാടുകള്‍ മാറാന്‍ സമയമെടുക്കും. മുഖക്കുരുവിന്‍റെ പാടുകൾ അകറ്റാൻ‌ വീട്ടില്‍ പരീക്ഷിക്കേണ്ട ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. 

These hacks can help you reduce Pimple spots
Author
First Published Aug 19, 2024, 2:03 PM IST | Last Updated Aug 19, 2024, 2:03 PM IST

മുഖക്കുരുവിന്‍റെ ഇരുണ്ട പാടുകള്‍ ആണോ നിങ്ങളെ അലട്ടുന്നത്? മുഖക്കുരു മാറിയാലും മുഖത്തെ കറുത്തപാടുകള്‍ മാറാന്‍ സമയമെടുക്കും. മുഖക്കുരുവിന്‍റെ പാടുകൾ അകറ്റാൻ‌ വീട്ടില്‍ പരീക്ഷിക്കേണ്ട ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. 

കറ്റാര്‍വാഴ ജെല്‍ 

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ കറ്റാര്‍വാഴ ജെല്‍ ചര്‍മ്മ സംരക്ഷണത്തിന് ഏറെ നല്ലതാണ്. മുഖക്കുരുവിന്‍റെ പാടുകൾ അകറ്റാൻ കറ്റാര്‍വാഴ ജെല്‍ മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. പതിവായി ഇങ്ങനെ ചെയ്യുന്നത് മുഖക്കുരു തടയാന്‍ സഹായിക്കും. 

കടലമാവ്- തേന്‍

ഒരു ടീസ്പൂൺ കടലമാവും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യുന്നത് മുഖക്കുരുവിന്‍റെ പാടുകള്‍ മാറാന്‍ സഹായിക്കും.

കോഫി

ഒരു ടീസ്പൂണ്‍ കോഫിപ്പൊടി, ഒന്നര ടീസ്പൂണ്‍ പച്ച പാല്‍ എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന്ശേഷം, തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. 

പപ്പായ 

അര കപ്പ് പപ്പായ നന്നായി ഉടച്ചെടുത്ത ശേഷം ഇതിലേക്ക് രണ്ട് ടീസ്പൂൺ തൈരും ഒരു ടീസ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കാം. ശേഷം മുഖത്തും കഴുത്തിലും ഈ മിശ്രിതം പുരട്ടാം. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also read: കരളിനെ പൊന്നു പോലെ കാക്കാന്‍ കഴിക്കേണ്ട സുഗന്ധവ്യജ്ഞനങ്ങൾ

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios