പൊതുവില്‍ മോഷണത്തിന് പേരുകേട്ട ഒരുപാട് സ്ഥലങ്ങളില്‍ ദക്ഷിണാഫ്രിക്കയിലുണ്ട്. എന്നാല്‍ സ്വല്‍പം ഭേദപ്പെട്ടൊരു സ്ഥലമായാണ് കേപ് ടൗണ്‍ അറിയപ്പെടുന്നത്. ഇവിടെയാണ് ഇങ്ങനെയൊരു മോഷണം നടന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

നിത്യവും നമ്മള്‍ വാര്‍ത്തകളിലൂടെ പലതരം മോഷണക്കേസുകളെ കുറിച്ചറിയാറുണ്ട്. പണം, സ്വര്‍ണം, വിലയുള്ള വസ്തുക്കള്‍, വാഹനങ്ങള്‍ എന്നിങ്ങനെ പലതും മോഷ്ടിക്കപ്പെടാറുണ്ട്. ഇക്കൂട്ടത്തിലും വ്യത്യസ്തരായ കള്ളന്മാരുണ്ട്. നമ്മള്‍ പ്രതീക്ഷിക്കാത്ത വസ്തുക്കള്‍ മോഷ്ടിച്ചുകൊണ്ടുപോകുന്ന 'മിടുക്കന്മാര്‍'. 

ഇവിടെയിതാ ആരും ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത തരമൊരു മോഷണത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. സംഭവം നടന്നിരിക്കുന്നത് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണില്‍ ആണ്. പൊതുവില്‍ മോഷണത്തിന് പേരുകേട്ട ഒരുപാട് സ്ഥലങ്ങളില്‍ ദക്ഷിണാഫ്രിക്കയിലുണ്ട്. എന്നാല്‍ സ്വല്‍പം ഭേദപ്പെട്ടൊരു സ്ഥലമായാണ് കേപ് ടൗണ്‍ അറിയപ്പെടുന്നത്. ഇവിടെയാണ് ഇങ്ങനെയൊരു മോഷണം നടന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഒരു വലിയ കെട്ടിടം അങ്ങനെ തന്നെ മോഷ്ടിച്ച് കൊണ്ടുപോയിരിക്കുകയാണിവിടെ കള്ളന്മാര്‍. കേള്‍ക്കുമ്പോള്‍ ഇതെങ്ങനെയെന്ന് നിങ്ങള്‍ ചിന്തിക്കാം. സംഭവം ഒരു സ്കൂള്‍ കെട്ടിടമായിരുന്നു. 2019ല്‍ ഇത് പൂട്ടിയതാണ്. ഇതിന് ശേഷം ഘട്ടം ഘട്ടമായി കള്ളന്മാര്‍ സ്കൂള്‍ കെട്ടിടത്തിന്‍റെ ഓരോ ഭാഗമായി പൊളിച്ച് കൊണ്ടുപോയിരിക്കുകയാണ്. 

ഇങ്ങനെ മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്ക് മൊത്തം സ്കൂള്‍ തന്നെ ഇല്ലാതായ അവസ്ഥയായി എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇഷ്ടികകള്‍, ജനലുകള്‍, വാതിലുകള്‍ എന്നിങ്ങനെ കെട്ടിടത്തിന്‍റെ ഓരോ ഭാഗവും ശ്രദ്ധയോടെ പൊളിച്ചുകൊണ്ടുപോയി വിറ്റിരിക്കുകയാണ്. ടോയിലറ്റ് പോലും ബാക്കി വച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കറണ്ട് കമ്പികള്‍, വയറുകള്‍, ഫര്‍ണിച്ചറുകള്‍ എന്നിങ്ങനെ ഒരു കെട്ടിടത്തില്‍ എന്തൊക്കെയുണ്ടാകുമോ അവയെല്ലാം കള്ളന്മാര്‍ എടുത്തുകൊണ്ട് പോയത്രേ. അവസാനം സ്കൂള്‍ കെട്ടിടത്തിന്‍റെ തറ മാത്രം ബാക്കിയായി എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 

ലഹരിമരുന്നിന് അടിമകളായ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവമിപ്പോള്‍ അന്താരാഷ്ടതലത്തില്‍ തന്നെ വലിയ വാര്‍ത്തയായിരിക്കുകയാണ്. ഇനിയിതില്‍ എന്ത് നടപടി വരുമെന്നത് കണ്ടറിയേണ്ടിവരും.

Also Read:- മനുഷ്യന്‍റെ തല കടിച്ചുകൊണ്ട് ഓടുന്ന നായ; പേടിപ്പെടുത്തുന്ന വീഡിയോ പ്രചരിക്കുന്നു