ദിവസവും ഒന്നല്ല, രണ്ടുതവണ വരെ കുളിക്കാന്‍ ഇഷ്ടമുളളവരാണ് മലയാളികള്‍. പ്രത്യേകിച്ച് രാവിലെ ഭക്ഷണം കഴിച്ചയുടന്‍ കുളിക്കുന്ന ശീലം പലരിലുമുണ്ട്. എന്നാല്‍ അത് മാറ്റുന്നതാണ് നല്ലത്. ഭക്ഷണം കഴിച്ച ശേഷം ഉടന്‍ കുളിക്കരുത് എന്നാണ് ആയുര്‍വേദം പറയുന്നത്. 

അതിന് കാരണം ഭക്ഷണശേഷം ഉടനെ കുളിക്കുന്നത് ശരീരതാപനില കുറയ്ക്കും. ഇത് രക്തപ്രവാഹം കുറയ്ക്കാമത്രേ. ഭക്ഷണശേഷം പെട്ടെന്നു താപനില കുറയുന്നത് ദഹനശേഷി മന്ദീഭവിപ്പിക്കുമെന്ന് ആയുർവേദവും പറയുന്നുണ്ട്.  

ആഹാരം കഴിച്ച് ഏറ്റവും കുറഞ്ഞത് 45 മിനിറ്റെങ്കിലും കഴിഞ്ഞേ കുളിക്കാവൂ. നല്ല ആരോഗ്യത്തിന് എണ്ണ തേച്ചുകുളിക്കുന്നതാണ് നല്ലത് എന്നും ആയൂര്‍വേദം പറയുന്നു.