വീട് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ വീട് വെ്ക്കുമ്പോള്‍ ബെഡ്റൂമുകളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ബെഡ്റൂമുകളുടെ നിറം തെരഞ്ഞെടുക്കുന്നത് ചെറിയ കാര്യമൊന്നുമല്ല. വര്‍ണ്ണനിര്‍ഭരമായ ബെഡ്റൂമുകള്‍ നിങ്ങളെ സുഖനിദ്രയിലെത്തിക്കുമെന്ന് പലര്‍ക്കും അറിയില്ല. 

നിങ്ങളുടെ കിടപ്പുമുറിയുടെ നിറം പര്‍പ്പിള്‍ ആണോ എങ്കില്‍ പെയ്ന്‍റ് മാറ്റാന്‍ റെഡിയായിക്കൊളൂ. പര്‍പ്പിള്‍ നിറം നിങ്ങളുടെ ഉറക്കം തടസപ്പെടുത്തും. പര്‍പ്പിള്‍ നിറത്തിലെ കിടപ്പുമുറി ആണെങ്കില്‍ 5 മണിക്കൂര്‍ 56 മിനിറ്റ് ഉറക്കം മാത്രമേ ലഭിക്കുകയുളളൂവെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുപോലെ തന്നെ ബ്രൗൺ നിറവും ഗ്രേ നിറവും വേണ്ടത്ര ഉറക്കത്തിന് നിങ്ങളെ സഹായിക്കില്ല. ആറ് മണിക്കൂറില്‍ കുറവ് നേരം മാത്രമേ ഉറക്കം ലഭിക്കൂ.