Asianet News MalayalamAsianet News Malayalam

ഇന്ന് പ്രൊപ്പോസ് ഡേ; വിവാഹാഭ്യർത്ഥന നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക...

ലോകമെങ്ങുമുള്ള കമിതാക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിവസമാണ് ഫെബ്രുവരി 14. പരസ്പരം പ്രണയമറിയിച്ചും സമ്മാനങ്ങള്‍ വാങ്ങിനല്‍കിയും വാഗ്ദാനങ്ങളും സ്വപ്‌നങ്ങളും പങ്കുവച്ചുമെല്ലാം ആഘോഷമാക്കുന്ന ദിനമാണിത്.

things you should know before you propose some one
Author
Thiruvananthapuram, First Published Feb 8, 2020, 3:02 PM IST

ലോകമെങ്ങുമുള്ള കമിതാക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിവസമാണ് ഫെബ്രുവരി 14. പരസ്പരം പ്രണയമറിയിച്ചും സമ്മാനങ്ങള്‍ വാങ്ങിനല്‍കിയും വാഗ്ദാനങ്ങളും സ്വപ്‌നങ്ങളും പങ്കുവച്ചുമെല്ലാം ആഘോഷമാക്കുന്ന ദിനമാണിത്. സത്യത്തില്‍ ഒരു ദിവസമല്ല, ഒരാഴ്ച നീളുന്ന ഒരു ആഘോഷമാണിത്. ഫെബ്രുവരി 7 മുതൽ 14 വരെയാണ് വാലന്റൈൻ  വീക്ക്. ഈ ഓരോ ദിവസത്തിനും ഓരോ പ്രത്യേകതയുമുണ്ട്. 

ഇന്ന്  ഫെബ്രുവരി 8- പ്രൊപ്പോസ് ഡേ. പ്രണയം തുറന്നു പറയാനുള്ള ദിവസമാണ് പ്രെപ്പോസ് ഡേ. കണ്ണുകൾ കൊണ്ട് പറയാതെ പറഞ്ഞ പ്രണയം തുറന്നു പറയാനുള്ള ദിവസം.ഒരാളോട് പ്രണയം തോന്നുക എളുപ്പവും സ്വാഭാവികവുമാണ്. എന്നാല്‍ അത് തുറന്നു പറയുക ഏറെ പ്രയാസമാണ്.

things you should know before you propose some one

 

നമ്മളില്‍ പലര്‍ക്കും പ്രണയത്തെ കുറിച്ചുളള കാഴ്ചപ്പാട് പലപ്പോഴും സിനിമകളില്‍ നിന്നും പുസ്തകത്തില്‍ നിന്നും ലഭിക്കുന്നതാണ്. എന്നാല്‍ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ അത്തരം റോമാന്‍സ് എപ്പോഴും ഉണ്ടാകണം എന്നില്ല. മനസ്സുകള്‍ തമ്മിലുളള അടുപ്പമാകണം യഥാര്‍ത്ഥ പ്രണയം. ഇഷ്ടപ്പെട്ടയാളോട് പ്രണയം തുറന്നുപറയാന്‍ പലര്‍ക്കും ധൈര്യമുണ്ടാകില്ല. 

പ്രണയാഭ്യര്‍ത്ഥനയോ അല്ലെങ്കില്‍ വിവാഹാഭ്യര്‍ത്ഥനയോ നടത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. പ്രണയാഭ്യര്‍ത്ഥനയില്‍ പാളിച്ച പറ്റിയാല്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പ്രണയത്തെ പോലും നഷ്ടപ്പെട്ടേക്കാമത്രേ. ഇത്തരത്തില്‍ വിവാഹാഭ്യർത്ഥന നടത്തുമ്പോള്‍ നിങ്ങള്‍ വരുത്താന്‍ പാടില്ലാത്ത തെറ്റുകള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

ഇവിടെ സര്‍പ്രൈസ് ഒഴിവാക്കാവുന്നതാണ് നല്ലത് എന്നാണ് ലേഖനത്തില്‍ പറയുന്നത്. ജീവിതത്തില്‍ ഇത്രയും പ്രധാനപ്പെട്ട കാര്യം വരുമ്പോള്‍ അത് സര്‍പ്രൈസായി നല്‍കുമ്പോള്‍ , അത് അവര്‍ക്ക് ഇഷ്ടപ്പെടണം എന്നില്ലത്രേ. അങ്ങനെ സര്‍പ്രൈസ് കൊടുക്കുമ്പോള്‍ എന്തുമറുപടി നല്‍കണം എന്നുപോലും അവര്‍ക്ക് സംശയം വരാം. ഈ വിഷയത്തില്‍ നേരത്തെ ഒരു സൂചന നല്‍കുന്നതാണ് നല്ലത്. നിങ്ങള്‍ നല്‍കുന്ന സൂചനയുടെ പ്രതികരണം അനുസരിച്ച്  ആ വ്യക്തിക്ക് നിങ്ങളോടുള്ള കാഴ്ചപ്പാട് മനസ്സിലാകാനും സാധിക്കുമത്രേ. 

രണ്ട്...

ഒരാളെ പരിചയപ്പെട്ട് രണ്ടു ദിവസത്തിനുളളില്‍ പ്രണയം പറയുന്നവരുണ്ട്. അവരോട് പുച്ഛം ആകാം പലര്‍ക്കും തോന്നുക. പരസ്പരം നന്നായിട്ട് മനസ്സിലാക്കിയതിന് ശേഷം മാത്രമേ പ്രണയാഭ്യര്‍ത്ഥന നടത്താന്‍ പാടുള്ളൂ. സമയം എടുത്ത് മനസ്സിലാക്കാനുളള ക്ഷമയാണ് ആദ്യം വേണ്ടത് എന്നത് ഓര്‍ക്കുന്നത് നല്ലതാണ്.  

മൂന്ന്...

വളരെ വൈകി ഇക്കാര്യം പറയുന്നതും ചിലപ്പോള്‍ തെറ്റായി പോകാം. നിങ്ങള്‍ക്ക് താല്‍പര്യമില്ല എന്ന് ആ വ്യക്തി കരുതാനുള്ള സാധ്യതയും തള്ളി കളയാന്‍ പറ്റില്ല. 

നാല്...

ഒരു പൊതുസ്ഥത്ത് നിന്ന് എല്ലാവരും കാണ്‍കേ മുട്ടു കുത്തി നിന്നുളള പ്രണയാഭ്യര്‍ത്ഥന വേണ്ട എന്നാണ് ലേഖനം പറയുന്നത്. അത് നിങ്ങള്‍ പ്രണയിക്കുന്നയാള്‍ക്ക് മാത്രമല്ല, കണ്ടുകൊണ്ടുനില്‍ക്കുന്ന മറ്റ് ആളുകള്‍ക്കും അരോചകമായി തോന്നാം. 

അഞ്ച്...

ഇനി പറയാന്‍ പോകുന്ന കാര്യം നിങ്ങള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ്. പ്രണയാഭ്യര്‍ത്ഥന നടത്തുമ്പോള്‍ ഒരിക്കലും ചുംബിക്കരുത്.  വാക്കുകളിലൂടെയാവണം നിങ്ങളുടെ പ്രണയം പറയാന്‍. 

ആറ്...

വിവാഹാഭ്യര്‍ത്ഥന നടത്താന്‍ പോകുന്നയാള്‍ക്ക് മറ്റ് പ്രണയം ഒന്നുമില്ലല്ലോ എന്നു കൂടി പരിശോധിക്കുക. വ്യക്തിത്വം മനസ്സിലാക്കിയതിന് ശേഷം മാത്രം പ്രണയാഭ്യര്‍ത്ഥന നടത്തുക എന്നുസാരം. 


 

Follow Us:
Download App:
  • android
  • ios