വർക്കൗട്ടിനോടൊപ്പം കൃത്യമായ ഡയറ്റും താരം പിന്തുടരുന്നു. ഇപ്പോഴിതാ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വർക്കൗട്ട് വീഡിയോ ആണ് സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്നത്. 

കഠിനപ്രയത്നംകൊണ്ട് ബോളിവുഡിലെ മുൻനിര നായികമാരിലേയ്ക്ക് വളർന്ന താരമാണ് കത്രീന കൈഫ്. 37-ാം വയസ്സിലും 20കാരിയുടെ ചുറുചുറുക്കാണ് താരത്തിന്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത താരമാണ് കത്രീന.

കത്രീനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ സൂചിപ്പിക്കുന്നതും ഇതുതന്നെയാണ്. വർക്കൗട്ടിനോടൊപ്പം കൃത്യമായ ഡയറ്റും താരം പിന്തുടരുന്നു. ഇപ്പോഴിതാ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വർക്കൗട്ട് വീഡിയോ ആണ് സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്നത്. 

ചുവപ്പ് നിറത്തിലുള്ള ജിം വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. പിലാറ്റിസ് വ്യായാമമുറകള്‍ ചെയ്യുകയാണ് കത്രീന. ഇന്‍സ്ട്രക്ടറായ യാസ്മിന്‍ കറാച്ചിവാലയും കത്രീനയോടൊപ്പമുണ്ട്. 

View post on Instagram

പിലാറ്റിസിലൂടെ നല്ല രീതിയില്‍ മസില്‍ വർക്കൗട്ട് ചെയ്യാമെന്നും കത്രീന വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു. ഇടയ്ക്കിടെ താരം ഇത്തരത്തില്‍ തന്‍റെ വർക്കൗട്ട് വീഡിയോകള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നൃത്തവും കത്രീനയുടെ വർക്കൗട്ടില്‍ ഉള്‍പ്പെടുന്നുണ്ട്. 

View post on Instagram

Also Read: അസാമാന്യ മെയ്‌വഴക്കം; കിടിലന്‍ ചിത്രങ്ങളുമായി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്...