Asianet News MalayalamAsianet News Malayalam

ഇതാ ഒരു വ്യത്യസ്ത മാസ്ക്, മുഖാവരണവും ആഭരണം ആക്കാം, വെെറലായി ചിത്രം

ഐപിഎസ് ഉദ്യോഗസ്ഥനായ ദീപാൻഷു കബ്ര പുതിയ മാസ്ക്കിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. പിങ്ക് നിറത്തിലുള്ള സാരിയും സ്വർണാഭരണങ്ങളും അണിഞ്ഞ ഒരു സ്ത്രീ മാസ്ക് ഒഴിവാക്കാതെ തന്റെ മാസ്ക്കിൽ കൂടി തന്റെ മൂക്കിൽ ധരിച്ചിരിക്കുന്ന സ്വർണ വളയങ്ങൾ കൂടി പടർത്തിയിട്ടിരിക്കുന്ന ചിത്രമാണ് ദീപാൻഷു പങ്കുവച്ചത്.

This Woman's Jugaad For A Wedding Has Twitter Amazed
Author
Trivandrum, First Published May 8, 2021, 9:51 PM IST

ഈ കൊവിഡ് കാലത്ത് മാസ്ക് നമ്മുടെ ജീവിതത്തിലെ ഒഴിവാക്കാനാകാത്ത വസ്തുവായി മാറിക്കഴി‍ഞ്ഞു. കൊവി‍ഡിന്റെ രണ്ടാം തരം​ഗത്തിൽ രണ്ട് മാസ്ക്കുകൾ ധരിക്കാനാണ് ആരോ​ഗ്യ വി​ദ​ഗ്ധർ നിർദ്ദേശിക്കുന്നത്. വ്യത്യസ്തമായ ഒരു മാസ്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.

ഐപിഎസ് ഉദ്യോഗസ്ഥനായ ദീപാൻഷു കബ്ര പുതിയ മാസ്ക്കിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. പിങ്ക് നിറത്തിലുള്ള സാരിയും സ്വർണാഭരണങ്ങളും അണിഞ്ഞ ഒരു സ്ത്രീ മാസ്ക് ഒഴിവാക്കാതെ തന്റെ മാസ്ക്കിൽ കൂടി തന്റെ മൂക്കിൽ ധരിച്ചിരിക്കുന്ന സ്വർണ വളയങ്ങൾ കൂടി പടർത്തിയിട്ടിരിക്കുന്ന ചിത്രമാണ് ദീപാൻഷു പങ്കുവച്ചത്.

‘ജ്വല്ലറി ജുഗാദ്’ എന്ന ഹാഷ്ടാ​ഗുമായി സൂപ്പർ അൾട്ര പ്രോ മാസ്ക് എന്ന കുറിപ്പോടെയാണ് ദീപൻഷു ചിത്രം പങ്കുവച്ചത്. സ്വർണാഭരണങ്ങളോട് ഭ്രമം ഉള്ളപ്പോഴും മാസ്ക്ക് ഒഴിവാക്കാത്ത ജാഗ്രതയ്ക്കാണ് അഭിനന്ദനം. പരിമിതമായ വിഭവങ്ങൾ കൊണ്ടും നൂതനവും ക്രിയാത്മകവുമായ ഉപായങ്ങൾ കണ്ടെത്തുന്നതിനെയാണ് സാധാരണ ‘ജുഗാദ്’ എന്ന പദം വിവക്ഷിക്കുന്നത്. എന്തായാലും പുതിയ ആഭരണ മാസ്ക് സാമൂഹിക മാധ്യമങ്ങളിൽ വെെറലായി കഴിഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios