പൊതുവേ നമ്മൾ എല്ലാവരും കേക്കും ഐസ്ക്രീമും ചോക്ലേറ്റും വാങ്ങുന്നത് കഴിക്കാനാണല്ലോ. എന്നാൽ, മിയാ സിഡ് എന്ന യുവതി ഇവ വാങ്ങുന്നത് കഴിക്കാനല്ല. മറിച്ച് ദേഹത്ത് തേച്ചുപിടിപ്പിക്കാനാണ്. പലർക്കും ഇത് കേൾക്കുമ്പോൾ  അസാധാരണം തോന്നുമെങ്കിലും കാലിഫോര്‍ണിയ സ്വദേശിയായ മിയയുടെ ഏറ്റവും പ്രധാനപ്പെട്ട ഹോബിയാണ് ഇത്. 

'' പതിനൊന്നാമത്തെ വയസ് മുതലാണ് ഈ ശീലം തുടങ്ങിയത്. ആദ്യമൊക്കെ കാലുകളില്‍ സ്ഥിരമായി  ഷേവിങ് ക്രീം പുരട്ടുമായിരുന്നു. പിന്നീട് ശരീരം മുഴുവനും ഷേവിങ് ക്രീം തേച്ചുപിടിപ്പിക്കാൻ തുടങ്ങി. അച്ഛനും അമ്മയും കാണാതെയാണ് ഇതെല്ലാം ചെയ്തിരുന്നത്. 17ാം മത്തെ വയസ് മുതലാണ് ഷേവിങ് ക്രീമിന് പകരം ചില ചോക്ലേറ്റ്, ഐസ്ക്രീം പോലുള്ള ഭക്ഷണങ്ങൾ ശരീരത്തിൽ പുരട്ടാൻ തുടങ്ങിയത് '' - മിയ പറയുന്നു.

 

'' അമ്മ കാണാതെ അടുക്കളയിൽ നിന്നും ചോക്ലേറ്റ് സിറപ്പ്, ഐസ്‌ക്രീം, പുഡ്ഡിങ് പോലുള്ളവ എടുക്കുമായിരുന്നു. ഈ സ്വഭാവം നിർത്താൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും മിയ പറഞ്ഞു. ആദ്യമൊക്കെ ഈ സ്വഭാവം എനിക്ക് മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് കരുതിയത്. എന്നാൽ, ഇൻസ്റ്റാ​ഗ്രാമിൽ ഇതിനെ കുറിച്ച് പങ്കുവച്ചപ്പോൾ‌ തന്നെപ്പോലെ ഒരുപാട് പേർക്ക് ഈ സ്വഭാവം ഉണ്ടെന്ന് മനസിലായി '' - മിയ കൂട്ടിച്ചേർത്തു.

മിയ ഇപ്പോൾ ഇതൊരു പ്രൊഫഷനാക്കി എടുത്തിരിക്കുകയാണ്. ദേഹം മുഴുവനും ഭക്ഷണങ്ങൾ പുരട്ടി ചിത്രങ്ങളെടുത്താണ് മിയ കാശുണ്ടാക്കുന്നത്. എന്ത് കൊണ്ടാണ് ഇത്തരത്തിലൊരു സ്വഭാവം കിട്ടിയതെന്ന് ഇടയ്ക്കിടെ ആലോചിക്കാറുണ്ട്. ഇതേ സ്വഭാവമുള്ള ഒരാളെയാണ് താൻ വിവാഹം കഴിക്കാൻ ആ​ഗ്രഹിക്കുന്നതെന്നും മിയ പറഞ്ഞു. 

നോ ജസ്റ്റിസ്, നോ പീസ്'; വംശവെറിക്കെതിരെ മുഷ്ടി ചുരുട്ടി പത്ത് വയസ്സുകാരി; വൈറലായി വീഡിയോ...