ആഘോഷം കഴിഞ്ഞ് വന്നാൽ അശ്രദ്ധമായി മാലയും കമ്മലുമൊക്കെ ഊരിയെറിയുന്നതാണോ പതിവ്?. ഫാൻസി ആഭരണങ്ങൾ സൂക്ഷിച്ച് വച്ചില്ലെങ്കിൽ പെട്ടെന്ന് തന്നെ നാശമായി പോകും. ആഭരണങ്ങൾ നിറം മങ്ങാതെ സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ...

ഒന്ന്...

ഓരോ ആഭാരണവും ചെറിയ ട്രാൻസ്പരന്റ് പായ്ക്കുകളിലാക്കി തരം തിരിച്ച് വയ്ക്കാം.യാത്ര പോകുമ്പോൾ ആഭരണങ്ങൾ കട്ടി കൂടിയ പാഡഡ് ബോക്സുകളിലോ കുപ്പികളിലോ ഇട്ട് ബാ​ഗിലിടാം.

രണ്ട്...

ആഭരണങ്ങൾ വിയർപ്പുപറ്റിയ ഭാ​ഗങ്ങളിൽ കോട്ടൺ തുണിയോ പഞ്ഞിയോ ഉപയോ​ഗിച്ച് തുടയ്ക്കണം.ശേഷം അൽപ നേരം ഉണങ്ങാൻ വയ്ക്കണം. എല്ലാ ആക്സസറീസും മാസത്തിൽ ഒരു തവണയെങ്കലും ഇത്തരത്തിൽ തുടച്ചുവയ്ക്കുന്നത് പുതുമ നിലനിർത്തും.

മൂന്ന്...

വെള്ളി ആഭരണങ്ങൾ മറ്റുള്ളവയ്ക്കൊപ്പം അലസമായി ഇട്ടാൽ എളുപ്പത്തിൽ കറുത്ത് പോകും. അവ വെൽവെറ്റ് കവറുകളിലാക്കി സൂക്ഷിക്കാം. കമ്മലുകളിൽ ടാൽകം പൗഡർ പുരട്ടി ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞു വച്ചാൽ നിറം മങ്ങാതെ ​ദീർഘകാലമിരിക്കും.

നാല്...

കനമുള്ളതും വലിയ കല്ലുകളോടും കൂടിയതുമായ ആഭരണങ്ങൾ വേനൽക്കാലത്ത് ഒഴിവാക്കാം. 

അഞ്ച്...

ടെറാക്കോട്ടാ ആഭരണങ്ങൾ വെള്ളവും സോപ്പും ഉപയോ​ഗിച്ച് കഴുകി ഉണക്കി സൂക്ഷിക്കാം.

ആറ്...

ആക്സസറീസ് എപ്പോഴും വാർഡ്രോബിനുള്ളിൽ അടച്ച് സൂക്ഷിക്കുക. ഹെയർ സ്പ്രേ, പെർഫ്യൂം, എന്നിവ ആഭരണങ്ങളി‍ൽ നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.