Asianet News MalayalamAsianet News Malayalam

'സോഫ്റ്റ്, സ്മൂത്ത്, ഹെല്‍ത്തി ഹെയര്‍'; വീട്ടില്‍ പരീക്ഷിക്കാവുന്ന പൊടിക്കൈകള്‍...

കാലം എത്ര കഴിഞ്ഞാലും നല്ല നീളമുള്ളതും ആരോഗ്യമുളളതുമായ തലമുടിയോടുള്ള ഇഷ്ടം മാറില്ല. മിനുസവും ലോലവുമായ തലമുടി തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നതും. 

tips for smooth soft and healthy hair
Author
Thiruvananthapuram, First Published Jan 9, 2020, 11:11 AM IST

തലമുടിയാണ് ഒരു പെണ്‍കുട്ടിയുടെ സൗന്ദര്യം എന്നാണ് പഴമക്കാര്‍ പറയുന്നത്. കാലം എത്ര കഴിഞ്ഞാലും നല്ല നീളമുള്ളതും ആരോഗ്യമുളളതുമായ തലമുടിയോടുള്ള ഇഷ്ടം മാറില്ല.  മിനുസവും ലോലവുമായ തലമുടി തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നതും. 

തലമുടി സ്മൂത്തും സോഫ്റ്റ്‌ ആക്കാൻ വീട്ടിൽ ചെയ്യാവുന്ന ഒരു പ്രോട്ടീൻ ട്രീറ്റ്മെന്‍റിനെ കുറിച്ചാണ് മലയാളചലച്ചിത്ര രംഗത്തെ മേക്കപ്പ്മാനായ പട്ടണം റഷീദിന്‍റെ മേക്കപ്പ് അക്കാദമിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. 

ആദ്യം തലമുടിയിൽ നന്നായി എണ്ണ തേച്ചുപിടിപ്പിച്ച് മസാജ് ചെയ്യുക. ഒരു മുട്ട, 2 സ്പൂൺ പാൽപ്പൊടി, 1 സ്പൂൺ എണ്ണ, കുറച്ചു ബീറ്റ്റൂട്ട് പൗഡർ/ ബീറ്റ്‌റൂട്ട് അരച്ചത് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് ക്രീം രൂപത്തിലാക്കി മുടിയിഴകളിൽ പുരട്ടുക. ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് മുടി മൂടി 20 മിനിറ്റിന് ശേഷം ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് കഴുകാം. ഇങ്ങനെ ചെയ്യുന്നത് തലമുടി സ്മൂത്തും സോഫ്റ്റുമാകാന്‍ സഹായിക്കും. 

 

 

തലമുടി കൊഴിച്ചില്‍ ഇക്കാലത്ത് പലരുടെയും പ്രശ്‌നമാണ്. ദിവസേന 50-100 മുടി കൊഴിയുന്നത് സാധാരണമാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ വസ്‌ത്രത്തിലും തലയണയിലുമൊക്കെ കുറച്ച് മുടി കാണപ്പെടുന്നത് അത്ര കാര്യമാക്കേണ്ട വിഷയമല്ല. എന്നാല്‍ അമിതമായ മുടി കൊഴിച്ചില്‍ നിസാരമാക്കരുത്. മുടികൊഴിച്ചിലിന് കാരണമാകുന്ന ചില ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് മുടികൊഴിച്ചിലിനും കാരണമാകും. അതിനാല്‍ പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. 

2. ഡയറ്റില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ മുടി കൊഴിച്ചിലുണ്ടാക്കാറുണ്ട്. കലോറികള്‍ കുറച്ചുകൊണ്ടുള്ള ഡയറ്റ് സ്വീകരിക്കുന്നത് മുടി കൊഴിയാന്‍ കാരണമാകും. ചില വിറ്റാമിനുകളുടെ കുറവും മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. 

3. ചൂടുവെള്ളത്തിൽ കുളിക്കുന്നത് മുടി കൊഴിച്ചിൽ കൂടാനുള്ള സാധ്യത കൂടുതലാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ചൂടുവെള്ളത്തിൽ കുളിച്ചാൽ മുടി പൊട്ടി പോകാനുള്ള സാധ്യതയും കൂടുതലാണ്. 

4. ഹെയർ ഡ്രയർ ഉപയോ​ഗിക്കുന്നവരുടെ ശീലം ഇന്ന് കൂടിയിട്ടുണ്ട്. കുളിച്ച് കഴിഞ്ഞ് തലമുടി പെട്ടെന്ന് ഉണങ്ങാൻ മിക്കവരും ഉപയോ​ഗിക്കുന്നത് ഹെയർ ഡ്രയറാണ്. ഹെയർ ഡ്രയർ ഉപയോ​ഗിക്കുന്നതിലൂടെ മുടികൊഴിച്ചിലുണ്ടാകാനും മുടി പൊട്ടാനും സാധ്യത കൂടുതലാണ്. 

5. മുടി മുറുക്കി കെട്ടുന്നത് മുടികൊഴിച്ചിലുണ്ടാക്കാം എന്നാം പറയപ്പെടുന്നു. അത് കൂടാതെ, മുടി വളരെ പെട്ടെന്ന് പൊട്ടാനും നരയ്ക്കാനും സാധ്യത കൂടുതലാണ്. 

6. ചില മരുന്നുകളും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന സ്ത്രീകളില്‍ മുടി കൊഴിച്ചില്‍ ഉണ്ടാകാറുണ്ട്. ഇത്തരം ഗുളികകള്‍ ഉണ്ടാക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് മുടി കൊഴിച്ചിലുണ്ടാകാന്‍ കാരണമാകുന്നത്. 


 

Follow Us:
Download App:
  • android
  • ios