വീട് വെയ്ക്കുന്ന പോലെ തന്നെ വീട് പുതിയത് പോലെ നോക്കാനും കുറച്ച് ബുദ്ധിമുട്ടുകളുണ്ട്. വീട് വൃത്തിയാക്കാനുളള ചില വഴികള്‍ നോക്കാം. 

1. സിങ്കിലെ ഓട അടഞ്ഞ് പോയെങ്കില്‍ ഉപ്പും ബേക്കിംഗ് സോഡയും ഓരോ കപ്പ് വീതം ഓടയിലിട്ട് ഒരു ഗ്ലാസ് ചൂടുവെള്ളം ഒഴിച്ച് കൊടുക്കുക. 

2. കുളിമുറിയിലെയും മറ്റും ചില്ലുകള്‍ വൃത്തിയാക്കാന്‍ വിനാഗരിയില്‍ മുക്കിയ സ്‌പോഞ്ച് കൊണ്ട് തുടക്കുന്നത് നല്ലതാണ്. 

3. ബാത്‌റൂമിലേയും മറ്റും പൂപ്പല്‍ കളയാന്‍ അല്പം ഹൈഡ്രജന്‍ പെറോക്‌സൈഡ് ഒഴിച്ച് തുണി കൊണ്ട് തുടച്ചെടുക്കുന്നത് നല്ലതാണ്. 

4. ഫ്രിഡ്ജിനകത്തെ ചീത്ത മണം കളയാന്‍ ഒരു പഞ്ഞി അല്പം വാനില എസ്സെന്‍സില്‍ മുക്കി ഫ്രിഡ്ജിനകത്ത് വച്ചാല്‍ മതി.

5. മെഴുകുതിരി വാക്‌സ് കളയാന്‍ ഒരു തീപ്പെട്ടിയോ ഹെയര്‍ ഡ്രയറോ വച്ച് വാക്‌സ് ഒന്ന് ചൂടാക്കി തുടച്ചെടുക്കുക. ശേഷം പോളിഷ് നഷ്ടപ്പെടാതിരിക്കാന്‍ അല്പം വിനാഗിരിയും വെള്ളവും കൂട്ടിയോജിപ്പിച്ച ലായനി കൊണ്ട് തുടക്കാം.