ചുണ്ടിലെ കറുപ്പ് നിറം കുറച്ച് സ്ത്രീകളെ എങ്കിലും അലട്ടുന്നുണ്ടാകാം. ചുവന്ന് തുടുത്ത ചുണ്ടുകളാണ് പല സ്ത്രീകളും ആഗ്രഹിക്കുന്നത്. അതിനായി ലിപ്സ്റ്റിക്കുകളും ലിപ് ബാമുകളും സ്ത്രീകളും ഉപയോ​ഗിച്ച് വരുന്നു. 

വീട്ടിലുള്ള ചില്ലറ പൊടികൈകളിലൂടെ ചുണ്ടിന് നല്ല ചുവന്ന നിറം നല്‍കാൻ കഴിയും. നാരങ്ങ നീരും തേനും സമം ചേർത്ത് ചുണ്ടിൽ പുരട്ടി ഉണങ്ങി കഴിയുമ്പോൾ മൃദുവായ തുണി കൊണ്ട് തുടയ്ക്കുക. ചുണ്ടിലെ കറുപ്പ് നിറം കുറയാന്‍ ഇത് സഹായിക്കും. 

ബദാം ഓയിൽ ചുണ്ടിൽ പുരട്ടുന്നതും നല്ലതാണ്. രാത്രിയിൽ കിടക്കുന്നതിന് മുമ്പ് ഗ്ലിസറിൻ ചുണ്ടിൽ പുരട്ടുന്നതും ചുണ്ടിലെ കറുപ്പ് നിറം കുറയ്ക്കാൻ സഹായിക്കും.