Asianet News MalayalamAsianet News Malayalam

മുഖത്തെ ബ്ലാക്ക്ഹെഡ്‌സ് അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കേണ്ട പൊടിക്കൈകള്‍

മൂക്ക്, കവിൾ, താടി തുടങ്ങിയ ഭാഗങ്ങളിലാണ് പ്രധാനമായും ബ്ലാക്ക്ഹെഡ്‌സ് കാണുന്നത്. ബ്ലാക്ക്ഹെഡ്‌സ് അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

tips to remove blackheads from cheeks
Author
First Published May 21, 2024, 3:53 PM IST

മുഖത്തെ ബ്ലാക്ക്ഹെഡ്‌സ് ആണോ അലട്ടുന്നത്? ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അഴുക്കടിഞ്ഞു കൂടുന്നതുകൊണ്ടാണ് പലപ്പോഴും ബ്ലാക്ക്ഹെഡ്‌സ് രൂപപ്പെടുന്നത്. മൂക്ക്, കവിൾ, താടി തുടങ്ങിയ ഭാഗങ്ങളിലാണ് പ്രധാനമായും ബ്ലാക്ക്ഹെഡ്‌സ് കാണുന്നത്. 

ബ്ലാക്ക്ഹെഡ്‌സ് അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്

ബ്ലാക്ക്ഹെഡ്‌സ് അകറ്റാന്‍ പഞ്ചസാര ഉപയോഗിച്ച് സ്ക്രബ് ചെയ്യുന്നത് നല്ലതാണ്. ഇതിനായി ഒരു ചെറുനാരങ്ങ മുറിച്ചതിന് മുകളില്‍ പഞ്ചസാര വിതറി ബ്ലാക്ക്ഹെഡ്‌സുള്ള ഭാഗത്ത് സ്‌ക്രബ് ചെയ്യാം.  ആഴ്ചയില്‍ മൂന്ന്- നാല് ദിവസം വരെ ചെയ്യാവുന്നതാണ്.

രണ്ട്

ഉപ്പും ബ്ലാക്ക്ഹെഡ്‌സ് അകറ്റാന്‍ നല്ലതാണ്. ഉപ്പിലെ ബ്ലീച്ചിംഗ് ഇഫക്ട്  ആണ് ബ്ലാക്ക്ഹെഡ്‌സ് നീക്കാന്‍ സഹായിക്കുന്നത്. ഉപ്പിനൊപ്പം ചെറുനാരങ്ങാനീരും കൂടി ചേര്‍ത്ത് ഉപയോഗിക്കാം. നാരങ്ങയ്ക്കും ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ഇതിനായി ചെറുനാരങ്ങാനീരില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് മിശ്രിതമാക്കിയതിന് ശേഷം ബ്ലാക്ക്ഹെഡ്‌സ് ഉള്ള ഭാഗങ്ങളില്‍ പുരട്ടാം. 15 മിനിറ്റിന് ശേഷം  ഇളം ചൂടുവെള്ളം കൊണ്ട് കഴുകാം. ഇതും ആഴ്ചയില്‍ മൂന്ന്- നാല് ദിവസം വരെ ചെയ്യാവുന്നതാണ്. 

മൂന്ന്

പഞ്ചസാരയ്ക്കൊപ്പം തേന്‍ ചേര്‍ത്തു പുരട്ടുന്നതും ബ്ലാക്ക്ഹെഡ്‌സ് മാറാന്‍ സഹായിക്കും. ഇതിനായി പഞ്ചസാരയും തേനും സമം ചേര്‍ത്ത് മിശ്രിതമാക്കുക. ഇതിലേയ്ക്ക് വേണമെങ്കില്‍  നാരങ്ങാനീര് കൂടി ചേര്‍ക്കാം. ശേഷം ഈ മിശ്രിതം ബ്ലാക്ക്ഹെഡ്‌സ് ഉള്ള ഭാഗങ്ങളില്‍ പുരട്ടാം. കുറച്ച് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകാം. 

നാല്

ഒരു മുട്ടയുടെ വെള്ളയും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഉണങ്ങുമ്പോള്‍ ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയുക. വരണ്ട ചർമ്മം അകറ്റാൻ ഈ മിശ്രിതം വളരെ മികച്ചതാണ്. 

അഞ്ച്

ഓട്‌സും ബ്ലാക്ക്‌ഹെഡ്‌സ് മാറാന്‍ സഹായിക്കും. ആദ്യം ഓട്സ് നന്നായി പൊടിച്ച് പൗഡർ രൂപത്തിലാക്കുക. ഇനി ഇതിലേയ്ക്ക് കട്ടത്തൈരും ഒലീവ് ഓയിലും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. ശേഷം ബ്ലാക്ക്‌ഹെഡ്‌സുള്ള ഭാഗത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ  മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്.

ആറ്

ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും തേനും ചേർത്ത് മുഖത്തിടുന്നത് മുഖത്തെ കറുപ്പ് കുറയ്ക്കാൻ സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ മിശ്രിതം ഉപയോ​ഗിക്കാവുന്നതാണ്. 

Also read: മുഖക്കുരുവിനെ തടയാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios