തന്‍റെ പ്രിയപ്പെട്ട ഗാനം വാർഡിലെ ടിവിയിൽ വന്നപ്പോഴാണ് കുരുന്നും കൂടെ പാടിയത്.  കയ്യിൽ കിട്ടിയെ സ്പൂൺ മൈക്ക് ആക്കി പാടുകയാണ് ഈ കുറുമ്പന്‍. 

ആശുപത്രി കിടക്കയിൽ നിന്ന് പാട്ട് പാടുന്ന ഒരു കൊച്ചുകുട്ടിയുടെ (toddler) വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്. ഗ്യാസ്ട്രോഎന്റൈറ്റിസ് (gastroenteritis) ചികിത്സയ്ക്കായി ബ്രസീലിലെ (Brazil) ഒരു ആശുപത്രി വാർഡിൽ (hospital ward) പ്രവേശിപ്പിക്കപ്പെട്ട മിഗുവൽ എന്ന മിടുക്കനാണ് സ്പൂൺ മൈക്ക് ആക്കി, പാട്ട് പാടിയത്. 

തന്‍റെ പ്രിയപ്പെട്ട ഗാനം വാർഡിലെ ടിവിയിൽ വന്നപ്പോഴാണ് കുരുന്നും കൂടെ പാടിയത്. കയ്യിൽ കിട്ടിയെ സ്പൂൺ മൈക്ക് ആക്കി പാടുകയാണ് ഈ കുറുമ്പന്‍. ഗായകനും ഗാനരചയിതാവുമായ പെരികിൾസ് ഫാരിയ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കുവച്ചതോടെയാണ് സംഭവം സൈബര്‍ ലോകത്ത് വൈറലായത്. 

ആശുപത്രിയിലെ ബുദ്ധിമുട്ടുകൾക്കിടയിലും വളരെ ഊർ‍‍‍ജസ്വലനായി നില്‍ക്കുന്ന ഈ മിടുക്കനെ അഭിനന്ദനിക്കാനും സോഷ്യല്‍ മീഡിയ മറന്നില്ല. ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മിഗുവൽ ഇപ്പോൾ വീട്ടിലെത്തിയെന്നും ട്വീറ്റില്‍ പറയുന്നുണ്ട്. 

Scroll to load tweet…

Also Read: ‘ഹായ് പപ്പാ!’; വിമാനയാത്രക്കിടെ പൈലറ്റായ പിതാവിനെ കണ്ട മിടുക്കിയുടെ സന്തോഷം; വീഡിയോ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona