ബാഗ്ദാദിയെ പിടികൂടാനും കൊലപ്പെടത്താനും നടത്തിയ ഓപ്പറേഷനില്‍ നിര്‍ണായക പങ്ക് വഹിച്ച താരം എന്ന നിലയ്ക്കാണ് സൈന്യത്തിന്റെ നായയെ ട്രംപ് പരിചയപ്പെടുത്തുന്നത്. ബാഗ്ദാദിയെ ഒഴിഞ്ഞ ഒരു തുരങ്കത്തിലേക്ക് ഓടിച്ചുകയറ്റിയത് ഈ നായയാണെന്നാണ് അമേരിക്കന്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്
സിറിയയിലെ അമേരിക്കന്‍ സൈനിക നടപടിക്കിടെ ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ട്വീറ്റ്. ബാഗ്ദാദിയെ കൊലപ്പെടുത്താന്‍ സഹായിച്ച നായയെ കുറിച്ചാണ് പുതിയ ട്വീറ്റ്.
ബാഗ്ദാദിയെ പിടികൂടാനും കൊലപ്പെടത്താനും നടത്തിയ ഓപ്പറേഷനില്‍ നിര്‍ണായക പങ്ക് വഹിച്ച താരം എന്ന നിലയ്ക്കാണ് സൈന്യത്തിന്റെ നായയെ ട്രംപ് പരിചയപ്പെടുത്തുന്നത്. ബാഗ്ദാദിയെ ഒഴിഞ്ഞ ഒരു തുരങ്കത്തിലേക്ക് ഓടിച്ചുകയറ്റിയത് ഈ നായയാണെന്നാണ് അമേരിക്കന്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. അതേ തുരങ്കത്തിനുള്ളില്‍ വച്ചാണ് ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ച് മരിച്ചതും.
ഈ നായയുടെ പേരോ മറ്റ് വിവരങ്ങളോ ഇപ്പോള്‍ പുറത്തുവിടുന്നില്ലെന്നും പൊട്ടിത്തെറിയില്‍ പരിക്കേറ്റ നായ സുഖപ്പെട്ട് വരുന്നുവെന്നും അമേരിക്കന്‍ സൈനിക പ്രതിനിധികള്‍ അറിയിക്കുന്നു.
ഇക്കഴിഞ്ഞ ദിവസമാണ് ഐസ് തലവനായ ബാഗ്ദാദി ഏറ്റമുട്ടലിനിടെ കൊല്ലപ്പെട്ടതായി അമേരിക്ക വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ബാഗ്ദാദിയുടെ മരണത്തില്‍ അവകാശവാദവുമായി കുര്‍ദ്ദുകളും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ബാഗ്ദാദിയുടെ മൃതദേഹം കടലില്‍ സംസ്‌കരിച്ചെന്ന് ഇന്ന് യുഎസ് സൈന്യവും അറിയിച്ചിരുന്നു.
എന്നാല്‍ മൃതദേഹം എപ്പോള്‍, എവിടെവച്ചാണ് സംസ്‌കരിച്ചതെന്ന വിശദാംശങ്ങളൊന്നും ഇപ്പോഴും വ്യക്തമല്ല. അല്‍ഖ്വയ്ദ നേതാവായിരുന്ന ഒസാമ ബിന്‍ ലാദനേയും 2011ല്‍ കടലില്‍ സംസ്‌കരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
