പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. 

തലമുടി കൊഴിച്ചില്‍ ഒരു പ്രശ്നമായി കാണുന്നവര്‍ നിരവധിയാണ്. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിത ശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തലമുടിയെ സംരക്ഷിക്കാന്‍ കഴിഞ്ഞേക്കും. അത്തരത്തില്‍ തലമുടി പെട്ടെന്ന് വളരാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് ലാവണ്ടർ ഓയിൽ. തലമുടി വളർച്ച കൂട്ടാനും താരൻ അകറ്റാനും ശിരോചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിലും അണുബാധയുമെല്ലാം ഇല്ലാതാക്കാനും ലാവണ്ടർ ഓയിൽ സഹായിക്കും. ഇതിനായി തലമുടിയില്‍ ലാവണ്ടര്‍ ഓയില്‍ പുരട്ടി 15 മിനിറ്റ് മസാജ് ചെയ്യാം. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. മാനസിക പിരിമുറുക്കത്തെ ലഘൂകരിക്കാനും ലാവണ്ടർ ഓയിൽ സഹായിക്കും. 

രണ്ട്...

കര്‍പ്പൂര തുളസി എണ്ണയും തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും. ഇതിനായി തലമുടിയില്‍ കര്‍പ്പൂര തുളസി എണ്ണ പുരട്ടി മസാജ് ചെയ്യാം. 15 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. 

മൂന്ന്...

കറ്റാര്‍വാഴ ജെല്‍ തലമുടി വളരാന്‍ സഹായിക്കുമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അതിനായി കറ്റാര്‍വാഴ ജെല്‍ തലയോട്ടിയില്‍ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

നാല്...

ഉലുവയും തലമുടി വളരാന്‍ നല്ലതാണ്. ഇതിനായി ഉലുവ തലേന്ന് രാത്രി വെള്ളത്തിൽ കുതിർക്കാന്‍ ഇടുക. പിറ്റേ ദിവസം രാവിലെ ഇതിനെ കുഴമ്പ് രൂപത്തിൽ അരച്ചെടുക്കാം. ഇനി ഇതിലേയ്ക്ക് ചെമ്പരത്തി പൂവും ഇലകളും തൈരും മുട്ടയും ഏതാനും തുള്ളി ലാവെണ്ടർ ഓയിലും കൂടി ചേർക്കാം. ഇനി ഒരു മണിക്കൂറിന് ശേഷം ഈ മിശ്രിതം തലമുടിയിൽ തേച്ചുപിടിപ്പിക്കാം. 20 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകാം.

അഞ്ച്...

ഒന്നോ രണ്ടോ സവാള അല്ലെങ്കിൽ ഉള്ളി തൊലി കളഞ്ഞ് വൃത്തിയാക്കിയെടുക്കുക. ശേഷം ഉള്ളി ചെറിയ കഷ്ണങ്ങളായി മുറിക്കണം. ശേഷം ഇവ മിക്സിയിലിട്ടടിച്ച് നീരെടുക്കുക. ഈ നീര് ശിരോ ചർമ്മത്തിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കാം. അര മണിക്കൂറിന് ശേഷം ഏതെങ്കിലും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്‌താൽ തലമുടി കൊഴിച്ചിൽ കുറയുകയും മുടി തഴച്ച് വളരുകയും ചെയ്യും. 

Also Read: ഇത് താരനല്ല, തലയോട്ടിയില്‍ കാണുന്ന ഈ ലക്ഷണങ്ങള്‍ നിസാരമായി കാണരുത്...

youtubevideo