ചർമ്മം സംരക്ഷണത്തിന് പ്രകൃതിദത്ത മാർ​ഗങ്ങളാണ് താരം കൂടുതലും ഉപയോ​ഗിക്കാറുള്ളത്. വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന സ്ക്രെബും ഫേസ് മാസ്കുമാണ് ഉപയോ​ഗിക്കാറുള്ളതെന്ന് അടുത്തിടെ താരം വ്യക്തമാക്കിയിരുന്നു. 

ഫിറ്റ്നസിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും ഏറെ പ്രധാന്യം നൽകുന്ന നടിയാണ് തമന്ന ഭാട്ടിയ. തെന്നിന്ത്യൻ സിനിമലോകത്ത് വളരെയധികം ആരാധകരുള്ള ഒരു നടിയാണ് തമന്ന. താരത്തിന്റെ സൗന്ദര്യ രഹസ്യത്തിന് പിന്നിലെന്താണെന്ന് അറിയാൻ പലർക്കും താൽപര്യം ഉണ്ടാകും. 

ചർമ്മ സംരക്ഷണത്തിന് പ്രകൃതിദത്ത മാർ​ഗങ്ങളാണ് താരം കൂടുതലും ഉപയോ​ഗിക്കാറുള്ളത്. വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന സ്ക്രെബും ഫേസ് മാസ്കുമാണ് ഉപയോ​ഗിക്കാറുള്ളതെന്ന് അടുത്തിടെ താരം വ്യക്തമാക്കിയിരുന്നു. രണ്ട് തരത്തിലുള്ള ഫേസ് പാക്കാണ് തമന്ന ഉപയോ​ഗിക്കുന്നത്.

ഒന്ന്

1 ടീസ്പൂൺ ചന്ദനം പൊടി, 1 ടീസ്പൂൺ കാപ്പി പൊടി, 1 ടീസ്പൂൺ തേൻ എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം ഈ പാക്ക് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

കാപ്പിയിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റുകൾ ചർമ്മത്തിൻ്റെ ആരോ​ഗ്യത്തെ സംരക്ഷിക്കുന്നു. ചർമ്മത്തിൻ്റെ നിറം കൂട്ടാനും ഈ പാക്ക് സഹായിക്കുന്നു.

രണ്ട്‌

രണ്ട് സ്പൂൺ കടലമാവ്, രണ്ട് സ്പൂൺ റോസ് വാട്ടർ, ഒരു സ്പൂൺ തെെര് എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴി‍ഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

ചർമ്മത്തിന് തിളക്കം നൽകുന്ന ഏറ്റവും മികച്ചൊരു പ്രകൃതിദത്തമായ ചേരുവയാണ് കടലമാവ്. മുഖക്കുരു, ടാൻ എന്നിവയെല്ലാം ഇല്ലാതാക്കാൻ ഇത് ഏറെ സഹായിക്കും. അതുപോലെ ചർമ്മത്തിലെ കറുത്ത പാടുകൾ കുറയ്ക്കാനും തെെര് സഹായകമാണ്.

ചർമ്മത്തെ സുന്ദരമാക്കാൻ ശീലമാക്കൂ കൊളാജൻ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ