വിവാഹ വീഡിയോകളില്‍ തന്നെ പല തരം പരീക്ഷണങ്ങളാണ് നാം കാണുന്നത്. പണ്ടൊക്കെ  പച്ചപ്പട്ടു വിരിച്ച പുഞ്ചപ്പാടങ്ങളില്‍ മാനത്തോട്ട് നോക്കി നില്‍ക്കുന്ന വധുവും വരനുമാണ് വിവാഹ വീഡിയോകളിലെ സ്ഥിരം കാഴ്ചകള്‍. എന്നാല്‍ ഇപ്പോള്‍ അതൊക്കെ ഔട്ട് ഓഫ് ഫാഷനായി.

വിവാഹ ഫോട്ടോഷൂട്ടുകല്‍ക്കായി വിദേശത്തും മറ്റും പോകുന്നവരെ കുറിച്ചും നമ്മുക്കറിയാം. ഇനി മലയും കുന്നും പോരെങ്കില്‍ നേരെ വെള്ളത്തില്‍ ചാടിക്കോ എന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. വെള്ളത്തിനടയിലില്‍ വെച്ചുള്ള വിവാഹ ഫോട്ടോഗ്രാഫിയാണ് ഷോനിത്- മിന്നു തെരഞ്ഞെടുത്തത്.

ഇവരുടെ അണ്ടര്‍ വാട്ടര്‍ഗ്രാഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ട്രെന്‍ഡ്. തേക്കടിയിലെ ഒരു റിസോര്‍ട്ടാണ് ഈ വിവാഹ വീഡിയോയപടെ പശ്ചാത്തലം. റെഡ് ലൌ വെഡ്ഡിങ്സ് ആണ് ഇതിന് പിന്നില്‍.