ഈ പഴയ കൈവേലയിൽ ജെൻ സി-ക്ക് ഇത്ര പെട്ടെന്ന് ഭ്രമം തോന്നിയതെന്തുകൊണ്ടെന്നതിൻ്റെ കാരണം ലളിതം. ക്രോഷേയിൽ നൊസ്റ്റാൾജിയയും, സുസ്ഥിരതയും , സ്റ്റൈലും ഒരേപോലെ ഒത്തുചേരുന്നു. ഇത് ഒരുപാട് പ്രയത്‌നമില്ലാതെ തന്നെ ഒരു കൂൾ ലുക്ക് നൽകുന്നു.
ഒരു കാലത്ത് മുത്തശ്ശിമാരുടെ അലമാരയിൽ, വർണ്ണാഭമായ കാർഡിഗണുകളായും ടീപോയ് കവറുകളായും ഒതുങ്ങിയിരുന്ന 'ക്രോഷേ' ഇന്ന് ഫാഷൻ ലോകത്തെ ഹോട്ട് ട്രെൻഡായി മാറി ഇരിക്കുന്നു. 2025-ൽ ക്രോഷേ അതിന്റെ ഏറ്റവും സ്റ്റൈലിഷ് ആയ തിരിച്ചുവരവ് നടത്തിയിരിക്കുന്നു. അതൊരു ബോഹോ-മീറ്റ്‌സ്-Y2K-മീറ്റ്‌സ്-റൺവേ ലുക്കിലാണ്. അലസമായ സ്റ്റൈൽ ഇന്ന് ഫാഷൻ നിയമം ആക്കിയ ജെൻ സി-യുടെ കൈകളിൽ, ക്രോഷേ ടോപ്പുകളും, വസ്ത്രങ്ങളും, ബാഗുകളും, ഹാറ്റുകളും ഇടം പിടിച്ചു കഴിഞ്ഞു.
ഈ പഴയ കൈവേലയിൽ ജെൻ സി-ക്ക് ഇത്ര പെട്ടെന്ന് ഭ്രമം തോന്നിയതെന്തുകൊണ്ടെന്നതിൻ്റെ കാരണം ലളിതം. ക്രോഷേയിൽ നൊസ്റ്റാൾജിയയും, സുസ്ഥിരതയും, സ്റ്റൈലും ഒരേപോലെ ഒത്തുചേരുന്നു. ഇത് ഒരുപാട് പ്രയത്‌നമില്ലാതെ തന്നെ ഒരു കൂൾ ലുക്ക് നൽകുന്നു.
ട്രെൻഡിംഗ് ലുക്കുകൾ: എങ്ങനെ സ്റ്റൈൽ ചെയ്യാം?
ഫാഷൻ ട്രെൻഡുകളിൽ ഇന്ന് ആധിപത്യം സ്ഥാപിക്കുന്ന ചില ക്രോഷേ ലുക്കുകൾ ഇതാ:
1. ക്രോഷേ ടോപ്പുകൾ: ഇൻസ്റ്റന്റ് ബോഹോ വൈബ്
വേനൽക്കാലത്ത് ഒരു ക്രോഷേ ക്രോപ്പ് ടോപ്പിനേക്കാൾ സ്റ്റൈലിഷ് ആയ മറ്റൊന്നില്ല. ഇത് ധരിച്ചാൽ എപ്പോഴും ഒരു അവധിക്കാല മൂഡ് ലഭിക്കും. ഇത് ഹൈ-വെയ്‌സ്റ്റഡ് ഡെനിംസിനൊപ്പമോ, മാക്‌സി സ്‌കേർട്ടിനൊപ്പമോ ധരിക്കാം. കട്ടിയുള്ള ജ്വല്ലറിയും അലസമായ മുടിയും ചേരുമ്പോൾ നിങ്ങൾക്ക് ഒരു 'കോച്ചെല്ല' ലുക്ക് ലഭിക്കും. ഒരു ക്രോഷേ ഹാൽട്ടർ ടോപ്പിനൊപ്പം വൈഡ്-ലെഗ് ട്രൗസറും ഓവർസൈസ് സൺഗ്ലാസുകളും ചേർത്ത് സ്റ്റൈൽ ചെയ്യുക.
2. ക്രോഷേ വസ്ത്രങ്ങൾ : വൺ-ആൻഡ്-ഡൺ കൂൾ ഗേൾ എനർജി
ഒരു ക്രോഷേ വസ്ത്രം ധരിക്കുന്നത് ഒരു സ്റ്റൈൽ ചീറ്റ് കോഡ് പോലെയാണ്. അധികം പ്രയത്‌നമില്ലാതെ നിങ്ങൾ ഒരു പിന്ററസ്റ്റ് ബോർഡിൽ നിന്ന് ഇറങ്ങിവന്നതുപോലെ തോന്നും. ഫിറ്റഡ് മിനി വസ്ത്രങ്ങളായാലും, ഫ്ളോയി മാക്‌സികളായാലും ഈ ലുക്ക് നല്ലൊരു ആകർഷണം നൽകുന്നു. ഒരു പാസ്റ്റൽ ക്രോഷേ മിഡി വസ്ത്രം തിരഞ്ഞെടുത്ത്, അതിനൊപ്പം ഒരു വോവൻ ടോട്ടും പ്ലാറ്റ്ഫോം സാൻഡലുകളും ഉപയോഗിച്ച് ലുക്ക് പൂർത്തിയാക്കുക.
3. ക്രോഷേ ബക്കറ്റ് ഹാറ്റുകൾ: പീക്ക് ഏസ്‌തെറ്റിക്
ബക്കറ്റ് ഹാറ്റുകൾ നേരത്തെ ട്രെൻഡിങ്ങിലായിരുന്നെങ്കിലും, ക്രോഷേ ബക്കറ്റ് ഹാറ്റുകൾ ഇന്ന് പീക്ക് ഏസ്‌തെറ്റിക് ആണ്. ബീച്ച് യാത്രകൾക്കോ, ബ്രഞ്ചിനോ, അല്ലെങ്കിൽ ബാഡ് ഹെയർ ഡേ മറയ്ക്കാനോ സ്റ്റൈലായി ഇത് ഉപയോഗിക്കാം. ഒരു റെയിൻബോ ക്രോഷേ ബക്കറ്റ് ഹാറ്റ് ഒരു സ്ലിപ്പ് ഡ്രസ്സിനൊപ്പം ഉപയോഗിക്കുക. ഇത് നിങ്ങളെ ഒറ്റയടിക്ക് ആൾക്കൂട്ടത്തിലെ മെയിൻ ക്യാരക്ടർ ആക്കി മാറ്റും.
4. ക്രോഷേ ബാഗുകൾ: സോഷ്യൽ മീഡിയയുടെ ഇഷ്ട ആക്‌സസറി
ക്രോഷേ ഹാൻഡ്ബാഗുകളും ടോട്ടുകളും ഇന്ന് എല്ലായിടത്തും ഹിറ്റായി കഴിഞ്ഞു. ഇത് ഏത് ലുക്കിനും ഒരു ടെക്‌സ്ചറും കളറും നൽകുന്നു. ഭംഗിയോടൊപ്പം, ആവശ്യമുള്ള സാധനങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന ഫങ്ഷണൽ ബാഗുകളായതുകൊണ്ട് ജെൻ സി-ക്ക് ഇവ പ്രിയങ്കരമാണ്. നിങ്ങളുടെ വെള്ള ടീഷർട്ടിനും ജീൻസിനുമൊപ്പം ഒരു ബ്രൈറ്റ് ക്രോഷേ ടോട്ട് പെയർ ചെയ്യുക.
ക്രോഷേയുടെ വിജയം: ജെൻ സി-യുടെ ഫാഷൻ ഫിലോസഫി
ക്രോഷേ ട്രെൻഡ് ഒരു താൽക്കാലിക തരംഗമല്ല. അതിന് ജെൻ സി-യുടെ ജീവിതശൈലിയുമായി അഭേദ്യമായ ബന്ധമുണ്ട്: ഫാസ്റ്റ് ഫാഷനെതിരെ നിലപാടെടുക്കുന്ന ജെൻ സി, കൈകൊണ്ട് നിർമ്മിച്ചതോ, ത്രിഫ്റ്റ് ചെയ്തതോ ആയ ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകുന്നു. ക്രോഷേ വസ്ത്രങ്ങൾ പാർട്ടികൾക്കോ, സാധാരണ ഔട്ടിംഗുകൾക്കോ, അവധിക്കാല യാത്രകൾക്കോ ഒരുപോലെ ഉപയോഗിക്കാം. 90-കളിലെയും Y2K കാലഘട്ടത്തിലെയും ഓർമ്മകളെ തിരികെ കൊണ്ടുവരാൻ ക്രോഷേ സഹായിക്കുന്നു.
ക്രോഷേ വെറുമൊരു ഫാഷൻ തുന്നലല്ല, അത് വേരുകളിലേക്കുള്ള തിരിച്ചുപോക്ക് കൂടിയാണ്. കൈവേലയുടെ ഈ കല, ആധുനികതയുടെ അതിരുകൾ ലംഘിച്ച് ജെൻ സി-യുടെ ജീവിതശൈലിയുടെ ഭാഗമായി മാറിയിരിക്കുന്നു എന്നതിൽ സംശയമില്ല.


