ബി​ഗ്ബോസ് ഹിന്ദി പതിപ്പിലൂടെ പ്രശസ്തയായ ഉർഫി ധരിക്കുന്ന വസ്ത്രങ്ങളിലെ 'ക്രിയേറ്റീവിറ്റി' മൂലം താരം സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശനളും ട്രോളുകളും നേരിടാറുമുണ്ട്.

വസ്ത്രങ്ങളില്‍ വെറൈറ്റി പരീക്ഷണങ്ങള്‍ നടത്തി സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വൈറലാകുന്ന ഹിന്ദി ടെലിവിഷൻ താരമാണ് ഉർഫി ജാവേദ്. ബി​ഗ്ബോസ് ഹിന്ദി പതിപ്പിലൂടെ പ്രശസ്തയായ ഉർഫി ധരിക്കുന്ന വസ്ത്രങ്ങളിലെ 'ക്രിയേറ്റീവിറ്റി' മൂലം താരം സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശനളും ട്രോളുകളും നേരിടാറുമുണ്ട്. ഇപ്പോഴിതാ ഉര്‍ഫിയുടെ പുത്തനൊരു പരീക്ഷണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഞൊടിയിടയില്‍ സിന്‍ഡ്രല്ലയായി മാറുന്ന ഉര്‍ഫിയെ ആണ് വീഡിയോയില്‍ കാണുന്നത്. ഉര്‍ഫി തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വീഡിയോയുടെ ആദ്യ ഭാഗത്ത് വീട്ടുജോലിക്കാരിയുടേതിന് സമാനമായ വസ്ത്രത്തിലാണ് താരത്തെ കാണുന്നത്. എന്നാല്‍ ഒരൊറ്റ കറക്കത്തിലൂടെ ആ കുപ്പായത്തില്‍ നിന്ന് മാറി സിന്‍ഡ്രല്ലയുടേതിന് സമാനമായ ഗൗണിലേയ്ക്ക് ഉര്‍ഫി മാറുന്നത് കാണാം. ലാവണ്ടര്‍ നിറത്തിലുള്ള ഓഫ്‌ഷോള്‍ഡര്‍ ഗൗണിനൊപ്പം സ്ലീക് ബണ്‍ ഹെയര്‍ സ്റ്റൈലും മിനിമല്‍ മേക്കപ്പുമാണ് ഉര്‍ഫി തെരഞ്ഞെടുത്തത്. സിന്‍ഡ്രല്ലയുടേതിന് സമാനമായ ഗ്ലാസ് ഹീല്‍സാണ് താരം ധരിച്ചിരിക്കുന്നത്. പര്‍പ്പിള്‍ പെന്‍ഡന്റ് വരുന്ന ഒരു മാലയും താരം അണിഞ്ഞിരുന്നു.

View post on Instagram

ഇതിന് മുമ്പ് സാങ്കേതികവിദ്യയെ കൂട്ടുപിടിച്ചായിരുന്നു താരത്തിന്‍റെ ഫാഷന്‍ പരീക്ഷണം. കറുപ്പ് മിനി ഡ്രസില്‍ ചെറിയ പ്രൊജക്റ്റര്‍ ഘടിപ്പിച്ചാണ് ഉര്‍ഫി അന്ന് പ്രത്യക്ഷപ്പെട്ടത്. ഇതിലൂടെ വസ്ത്രത്തില്‍ വിവിധ രൂപങ്ങളും അക്കങ്ങളും മിന്നി മായുന്നതും കാണാമായിരുന്നു. ഒന്ന് മുതല്‍ നാല് വരേയുള്ള കൗണ്ട്ഡൗണും വെടിക്കെട്ടും പറക്കുന്ന ചിത്രശലഭവുമൊക്കെ വസ്ത്രത്തില്‍ കാണാമായിരുന്നു. 

Also read: റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഒഴിവാക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

youtubevideo