കാന്‍ ഫെസ്റ്റില്‍ ആദ്യമായി  ഉർവശി റൗട്ടേല ഒരു ഗൗണിൽ തികച്ചും സ്റ്റൈലിഷ് ലുക്കിലാണ് പ്രത്യക്ഷപ്പെട്ടത്. ഖാലിദ് ആന്‍ഡ് മർവാൻ എന്ന ലേബൽ ഡിസൈന്‍ ചെയ്ത പിങ്ക് ഗൗണ്‍ ആണ് ഉർവ്വശി റൗട്ടേല ധരിച്ചത്.

ഫ്രാന്‍സില്‍ നടക്കുന്ന 2024-ലെ കാൻ ഫിലിം ഫെസ്റ്റിന്‍റെ വിശേഷങ്ങള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. എപ്പോഴും തന്‍റേതായ 'ഫാഷന്‍ സ്റ്റേറ്റ്മെന്‍റ് ' സമ്മാനിക്കുന്ന ബോളിവുഡ് നടിയും മോഡലുമായ ഉർവശി റൗട്ടേലയുടെ കാൻ സ്പെഷ്യല്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഈ വര്‍ഷത്തെ കാന്‍ ഫെസ്റ്റില്‍ ആദ്യമായി ഉർവശി റൗട്ടേല മനോഹരമായ ഒരു ഗൗണിൽ തികച്ചും സ്റ്റൈലിഷ് ലുക്കിലാണ് പ്രത്യക്ഷപ്പെട്ടത്. ഖാലിദ് ആന്‍ഡ് മർവാൻ എന്ന ലേബൽ ഡിസൈന്‍ ചെയ്ത പിങ്ക് ഗൗണ്‍ ആണ് ഉർവ്വശി റൗട്ടേല ധരിച്ചത്. സെക്വിൻസുകളും ലെയ്സുമൊക്ക നല്‍കി മനോഹരമായാണ് ഗൗണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി കാനില്‍ പതിവായി പങ്കെടുക്കുന്ന സെലിബ്രിറ്റി കൂടിയാണ് ഉർവശി റൗട്ടേല. 

View post on Instagram

അതേസമയം മെറ്റ് ഗാലയില്‍ പങ്കെടുത്ത ബോളിവുഡ് താരം ആലിയ ഭട്ടിന്‍റെ ചിത്രങ്ങളും കുറച്ചു ദിവസം മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഹാന്‍ഡ് എംബ്രോയിഡറി വര്‍ക്കുകള്‍ നിറഞ്ഞ പേസ്റ്റല്‍ ബ്ലൂ ഷീര്‍ സാരിയാണ് ആലിയ തെരഞ്ഞെടുത്തത്. സില്‍ക്ക് ഫ്‌ലോസ്, ഗ്ലാസ് ബീഡിങ്ങുകള്‍, രത്‌നക്കല്ലുകള്‍ എന്നിവ ഉപയോഗിച്ച് ഫ്ലോറാല്‍ ഡിസൈനില്‍ എംബ്രോയിഡറി വര്‍ക്കുകള്‍ സാരിയില്‍ ചെയ്തിട്ടുണ്ടായിരുന്നു. 23 അടി നീളമുള്ള സാരി ഡിസൈന്‍ ചെയ്യാന്‍ 163 കരകൗശല വിദഗ്ധര്‍ 1965 മണിക്കൂര്‍ എടുത്തുവെന്ന് ആലിയ വെളിപ്പെടുത്തിയിട്ടുണ്ട്. നെറ്റിചുട്ടിയും ഒന്നിലധികം മോതിരങ്ങളും താരം അണിഞ്ഞിരുന്നു. വേറിട്ട ഹെയര്‍ സ്റ്റൈലും താരം ഇതിനൊപ്പം തെരഞ്ഞെടുത്തിരുന്നു. എല്ലാ വര്‍ഷവും മേയ് മാസത്തിലെ ആദ്യ തിങ്കളാഴ്ചയാണ് മെറ്റ് ഗാല സംഘടിപ്പിക്കുന്നത്. 

View post on Instagram

Also read: 'വീട്ടിൽ ഇത്തരത്തില്‍ ഉണ്ടാക്കുന്ന ഭക്ഷണം പോലും അനാരോഗ്യകരമാകാം'; കാരണം വ്യക്തമാക്കി ഐസിഎംആർ

youtubevideo