അല്‍പം വ്യത്യസ്തമായൊരു വീടാണ് ഇവരുടേത്. ജീവിതരീതികളും വ്യത്യസ്തം തന്നെ. പ്രകൃതിയോട് ഇണങ്ങിക്കഴിയുകയെന്നതാണ് ഇവരുടെ ലക്ഷ്യം.

ബയോവേസ്റ്റുകള്‍ ഉപയോഗപ്പെടുത്തി മറ്റ് ആവശ്യങ്ങള്‍ക്ക്- പ്രത്യേകിച്ച് ഇന്ധന നിര്‍മ്മാണത്തിന് എടുക്കുന്ന രീതിയെ കുറിച്ച് ഏവര്‍ക്കും അറിയുമായിരിക്കും. കാരണം ഇന്ന് ഇത് അത്രമാത്രം പ്രചാരം കിട്ടിക്കഴിഞ്ഞ ആശയമാണ്. എന്നാലിത് പ്രായോഗികമായി ജീവിതത്തിലേക്ക് പകര്‍ത്താൻ ഇപ്പോഴും ആളുകള്‍ക്ക് മാനസികമായി വിഷമമാണ് എന്നതാണ് സത്യം. 

പ്രാഥമികമായി ബയോ ഗ്യാസ് പ്ലാന്‍റുകള്‍ ഉണ്ടാക്കുന്ന ദുര്‍ഗന്ധം, അത് പൊട്ടിയാലുണ്ടാകുന്ന ഭവിഷ്യത്തുകളൊക്കെയാണ് മിക്കവരുടെയും പേടി. എന്നാല്‍ ചെയ്യേണ്ട രീതിയിലാണ് ബയോഗ്യാസ് പ്ലാന്‍റ് നിര്‍മ്മാണമെങ്കില്‍ അത് യാതൊരു വിധത്തിലുള്ള പരസര മലിനീകരണമോ ദുര്‍ഗന്ധമോ മറ്റ് പ്രശ്നങ്ങളോ സൃഷ്ടിക്കില്ലെന്നതാണ് സത്യം.

ഇത്തരത്തില്‍ യുഎസില്‍ ഒരു ദമ്പതികള്‍ തങ്ങളുടെ മലം തന്നെ സംസ്കരിച്ചെടുത്ത് വീട്ടാവശ്യത്തിനുള്ള ഇന്ധനം കണ്ടെത്തുകയാണ്. ജോണ്‍- ഫിൻ ദമ്പതികളാണ് വളരെ ഫലപ്രദമായൊരു പ്ലാന്‍റ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. അല്‍പം വ്യത്യസ്തമായൊരു വീടാണ് ഇവരുടേത്. ജീവിതരീതികളും വ്യത്യസ്തം തന്നെ. പ്രകൃതിയോട് ഇണങ്ങിക്കഴിയുകയെന്നതാണ് ഇവരുടെ ലക്ഷ്യം.

ഈ രീതിയില്‍ മലം സംസ്കരിച്ച് വീട്ടാവശ്യത്തിനുള്ള ഇന്ധനം കണ്ടെത്താനുള്ള സജ്ജീകരണങ്ങള്‍ ഇവര്‍ തന്നെയാണ് വീട്ടില്‍ ഒരുക്കിയത്. മലം സംസ്കരിച്ചെടുത്ത് പാചകത്തിനുള്ള ഇന്ധനം കിട്ടും. പേടിക്കേണ്ട ഗ്യാസിന് മലത്തിന്‍റെ ഗന്ധമുണ്ടാകില്ലെന്ന് ജോണ്‍ ചിരിയോടെ സമാധാനിപ്പിക്കുന്നു. അടുക്കളയിലും പുറത്തുമൊന്നും യാതൊരു ദുര്‍ഗന്ധമോ വൃത്തികേടോ ഉണ്ടാകില്ല. ആ രീതിയിലാണ് മലം സംസ്കരിച്ചെടുക്കുന്നത്. 

പാചകത്തിനുള്ള ഇന്ധനം മാത്രമല്ല വീട്ടുപറമ്പിലേക്ക് ആവശ്യമായ നാച്വറല്‍ ആയ വളവും ഇവര്‍ ഇതില്‍ നിന്ന് കണ്ടെത്തുന്നുണ്ടത്രേ. പ്രകൃതിയോട് ഇണങ്ങി ജീവിക്കുക, ഒപ്പം ജീവിതച്ചെലവ് കുറയ്ക്കുക എന്നതാണ് ലക്ഷ്യം. ഇത് മറ്റുള്ളവര്‍ക്കും മാതൃകയാക്കാവുന്നതാണെന്നാണ് ഇവരുടെ വാദം. ഇവരുടെ വ്യത്യസ്തമായ പദ്ധതിയും ജീവിതരീതിയും മറ്റും കാണാനും മനസിലാക്കാനുമെല്ലാം ആളുകള്‍ക്ക് ഇവിടെ സന്ദര്‍ശനം നടത്താം. ഇതിനായും സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.

വീഡിയോ കണ്ടുനോക്കൂ...

View post on Instagram

Also Read:- 'ഇതൊക്കെയല്ലേ കാണേണ്ട ഹോം ടൂര്‍'; രസകരമായ വീടിന്‍റെ വീഡിയോ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo