തലമുടി കൊഴിച്ചില്‍ തടയാനും തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിച്ച് തലമുടി നല്ല ആരോഗ്യത്തോടെ വളരാനും കോഫി കൊണ്ടുള്ള ഹെയർ മാസ്ക് സഹായിക്കും. 

പലരുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ നല്ല ഉണർവ് നൽകുന്ന ഒരു കപ്പ് ചൂട് കോഫി കുടിച്ചുകൊണ്ടാകാം. എന്നാല്‍ കോഫി കുടിക്കാന്‍ മാത്രമല്ല, ചില സൗന്ദര്യ പൊടിക്കൈകൾക്കും ഉപയോഗിക്കാം. ആന്‍റി ഓക്‌സിഡന്‍റുകള്‍ ധാരാളമുള്ള കാപ്പി തരികള്‍ കൊണ്ടുള്ള സ്‌ക്രബിങ് ചര്‍മ്മത്തെ ദൃഢമാക്കി ചുളിവുകളും മറ്റും വരാതെ കാക്കും.

അതുപോലെ തന്നെ, തലമുടി കൊഴിച്ചില്‍ തടയാനും തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിച്ച് തലമുടി നല്ല ആരോഗ്യത്തോടെ വളരാനും കോഫി കൊണ്ടുള്ള ഹെയർ മാസ്ക് സഹായിക്കും. കോഫി കൊണ്ടുള്ള ഹെയർ മാസ്ക് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

ഇതിനായി ആദ്യം 50 ഗ്രാം കാപ്പിപ്പൊടി 250 മില്ലി വെള്ളത്തിൽ കലക്കി ഒരു ഗ്ലാസ് കണ്ടെയ്നറിലാക്കി 24 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. ശേഷം ഒരു വൃത്തിയുള്ള തുണി ഉപയോഗിച്ച് ഈ ലായനി അരിച്ചെടുക്കാം. ശേഷം ഒരു സ്പ്രേ ബോട്ടിലിലാക്കി ഫ്രിഡ്ജില്‍ രണ്ടാഴ്ചവരെ സൂക്ഷിക്കാം. ഈ കോഫീ മിശ്രിതം എല്ലാ ദിവസവും തലയോട്ടിയിൽ തേച്ചുപിടിപ്പിക്കാം. ഒരു ടൗവ്വല്‍ ഉപയോഗിച്ച് മുടി കവർചെയ്ത് 30 മിനിറ്റ് വയ്ക്കണം. ശേഷം ഷാംപൂ ഉപയോഗിച്ച് തല വൃത്തിയാക്കാം.

അതുപോലെ തന്നെ, ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ തേനും ഒലീവ് ഓയിലും എടുക്കുക. രണ്ട് ടീസ്പൂൺ കാപ്പി പൊടി അതിലേയ്ക്ക് ചേർത്ത് നന്നായി മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കാം. ഈ മാസ്ക് മുടിയിൽ പുരട്ടി ഏകദേശം 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ നന്നായി കഴുകുക. തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും ഈ മാസ്കും സഹായിക്കും. 

Also Read: ചർമ്മത്തിലെ ചുളിവുകള്‍ അകറ്റാനും ചെറുപ്പം നിലനിർത്താനും ഈ 'ഇല' ഉപയോഗിക്കാം; വീഡിയോയുമായി ലക്ഷ്മി നായർ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona