വീണ്ടുമൊരു പ്രണയദിനം വരികയാണ്. ലോകമെങ്ങുമുള്ള കമിതാക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിവസമാണ് ഫെബ്രുവരി 14. പരസ്പരം പ്രണയമറിയിച്ചും സമ്മാനങ്ങള്‍ വാങ്ങിനല്‍കിയും വാഗ്ദാനങ്ങളും സ്വപ്‌നങ്ങളും പങ്കുവച്ചുമെല്ലാം ആഘോഷമാക്കുന്ന ദിനമാണിത്. 

'വാലന്‍റൈന്‍' എന്ന പേര് കടന്നുവരുന്നത് എഡി അഞ്ചാം നൂറ്റാണ്ടോടെയാണ് . അന്നത്തെ പോപ്പ് ഗെലാഷ്യസ് ആണ് നാട്ടിൽ നിലവിലുണ്ടായിരുന്ന ഒരു ഉത്സവത്തെ, മുമ്പെന്നോ ക്ളോഡിയസ് ചക്രവർത്തി തൂക്കിലേറ്റിയ വാലെന്റൈൻ എന്ന രക്തസാക്ഷിയുടെ പേരിൽ ആഘോഷിക്കാൻ തീരുമാനിച്ചത്.  ചരിത്രം എന്തുമാകട്ടെ, കമിതാക്കള്‍ തന്‍റെ പ്രണയം തുറന്നു പറയാനുളള ദിനമായി ഇതിനെ കാണുന്നു. 

സത്യത്തില്‍ ഒരു ദിവസമല്ല, ഒരാഴ്ച നീളുന്ന ഒരു ആഘോഷമാണിത്. ഫെബ്രുവരി 7 മുതൽ 14 വരെയാണ് വാലന്റൈൻ  വീക്ക്. ഈ ഓരോ ദിവസത്തിനും ഓരോ പ്രത്യേകതയുമുണ്ട്.

 

വാലന്‍റൈന്‍ വീക്കിലെ ആദ്യ ദിവസമായ ഫെബ്രുവരി 7ന് റോസ് ഡേയായാണ് ആഘോഷിക്കുന്നത്. വാലന്‍റൈന്‍സ് ദിനത്തിൽ കമിതാക്കൾ ഏറ്റവുമധികം പരസ്പരം സമ്മാനിക്കുന്നത് റോസാപ്പൂക്കളാണ്. പ്രണയത്തിന്റെ പ്രതീകമായ വിശേഷിപ്പിക്കുന്ന റോസാപൂവ് കൈമാറുക എന്നതാണ്  ഈ ദിവസത്തിൽ ചെയ്യേണ്ടത്. പ്രണയിക്കുന്നവർ പൂക്കൾ നൽകി തന്റെ പ്രണയത്തിന്റെ സൂചന നൽകണം. ശ്രദ്ധിക്കുക,  ചുവന്ന പൂവാണ് നൽകേണ്ടത്.