ബോളിവുഡിലെ വളര്‍ന്നുവരുന്ന താരമാണ് സെയ്ഫ് അലി ഖാന്‍റെ മകള്‍ സാറ അലി ഖാന്‍. ഇന്ന് സാറയുടെ അകാരവടിവിനെ കുറിച്ച് പുകഴ്ത്തി  സംസാരിക്കുന്നവര്‍ തന്നെ ഒരു കാലത്ത് സാറയെ കളിയാക്കിയിരുന്നു. അമിതവണ്ണത്തിന്‍റെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ട താരമാണ് സാറ അലി ഖാന്‍ . 96 കിലോയിലേക്ക് എത്തിയപ്പോഴാണ് സാറ തടി കുറയ്ക്കാന്‍ തീരുമാനിച്ചത്.  കൊളംബിയയിലെ  കോളേജ് പഠന കാലങ്ങളില്‍ ജങ്ക് ഫൂഡിനോട് ആവേശം കാണിച്ചിരുന്ന സാറയുടെ പ്രിയപ്പെട്ട ഭക്ഷണം പിസയായിരുന്നു. അതുകൊണ്ട് തന്നെ സാറ എടുത്ത ആദ്യ തീരുമാനം പിസ കഴിക്കില്ല എന്നതായിരുന്നു. 

ഇപ്പോഴിതാ താരത്തിന്‍റെ ഡയറ്റ് രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ വരുണ്‍ ധവാന്‍. വരുണിനൊടൊപ്പമുളള പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങിലാണ് സാറ. 23കാരി സാറയുടെ ഉച്ചയ്ക്ക് കഴിക്കുന്ന ഭക്ഷണത്തിന്‍റെ ചിത്രമാണ് വരുണ്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തത്. ഗോതമ്പ് റൊട്ടിയും വെജ് കറിയും ഒപ്പം വെള്ളരിക്ക അരിഞ്ഞതുമാണ് സാറയുടെ ഉച്ചഭക്ഷണം. 

മുന്‍പും സാറ തന്‍റെ ഡയറ്റ് എന്താണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ചിക്കനും മുട്ടയുമാണ് സാറയുടെ ഡയറ്റിലെ പ്രധാന ഭക്ഷണങ്ങള്‍. ദിവസത്തില്‍ മൂന്നുനേരവും ഇത് മാത്രമാണ് സാറ കഴിച്ചിരുന്നത്. കൂടാതെ ഫുള്‍ ബോഡി വര്‍ക്ക്‌ ഔട്ടും സാറ ചെയ്തിരുന്നു.