കറുത്ത നിറത്തിലുള്ള എന്തോ തുണിക്കുള്ളിൽ നിന്ന് തലനീട്ടി പുറത്തിറങ്ങുന്നത് പോലെ പെണ്‍കുട്ടിക്ക് തോന്നി.

ഇൻഹേലറിനുള്ളിൽ പതുങ്ങിയിരുന്ന വിഷപ്പാമ്പിനെ കണ്ട് ഭയന്നു പെണ്‍കുട്ടി. ഓസ്ട്രേലിയയിലെ സൺഷൈൻ കോസ്റ്റിലാണ് സംഭവം നടന്നത്. മുറിയില്‍ അലക്കിയ തുണികള്‍ക്ക് സമീപമായിരുന്നു ഇൻഹേലർ ഉണ്ടായിരുന്നത്. 

കറുത്ത നിറത്തിലുള്ള എന്തോ തുണിക്കുള്ളിൽ നിന്ന് തലനീട്ടി പുറത്തിറങ്ങുന്നത് പോലെ പെണ്‍കുട്ടിക്ക് തോന്നി. ഉടൻതന്നെ പെൺകുട്ടി പാമ്പുപിടിത്ത വിദഗഗ്ധരെ വിവരമറിയിച്ചു. തുടര്‍ന്ന് അവരെത്തി പരിശോധിച്ചപ്പോഴാണ് തുണിക്കിടയിൽ നിന്നും പുറത്തിറങ്ങിയ പാമ്പിനെ ഇൻഹേലറിനുളള്ളിൽ പതുങ്ങിയിരിക്കുന്ന നിലയില്‍ കണ്ടെത്തിയത്.

റെഡ് ബെല്ലിഡ് ബ്ലാക്ക് വിഭാഗത്തിൽ പെട്ട പാമ്പിൻ കുഞ്ഞിനെ ആണ് ഇൻഹേലറിനുള്ളിൽ നിന്നും പുറത്തെടുത്തത്. പാമ്പിൻ കുഞ്ഞിനെ പിന്നീട് സുരക്ഷിതമായ സ്ഥലത്ത് തുറന്നുവിട്ടു. 

Also Read: ഷൂലെയ്സ് എന്നു കരുതി എടുക്കാൻ തുടങ്ങി; ആറ് വയസുകാരിയുടെ മുറിക്കുള്ളില്‍ അമ്മ കണ്ടത്...