ഗർഭിണിയായ പാറ്റയ്ക്ക് പേറെടുക്കാൻ അടിയന്തര സിസേറിയൻ. ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളോടെ പുഖ് ഡാനിയ നെയ്‌ലിവ്ൻ ക്ലിനിക്കിൽ പാറ്റയെ പ്രവേശിപ്പിക്കുകയായിരുന്നു. റഷ്യയിലെ മെഡിക്കൽ സംഘമാണ് ഗർഭാവസ്ഥയിൽ സങ്കീർണതകളുള്ള പാറ്റയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

 ഗർഭധാരണത്തിന് ജീവൻ അപകടപ്പെടുത്തുന്ന സങ്കീർണതകൾ ഉണ്ടായിരുന്നു. പാറ്റയുടെ ശലഭകോശം ശരീരത്തിന് പുറത്ത് പറ്റിനിൽക്കുകയും അത് അണുബാധയ്ക്ക് കാരണമാകുകയും ചെയ്തു. പാറ്റയുടെ ജീവൻ അപകടത്തിലാണെന്ന് മനസിലായതോടെ ഉടൻ തന്നെ നാനോ സർജറി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മൂന്ന് വേദന സം​ഹാരി മരുന്നുകൾ ഉപയോ​ഗിക്കുകയും ലോക്കൽ അനസ്തേഷ്യ നൽകുകയും ചെയ്തു. ഉടൻ തന്നെ കൊക്കോണിൽ നിന്ന് മുട്ട സഞ്ചി വിജയകരമായി നീക്കം ചെയ്തു. 

മോസ്കോയിലെ ആഗോള വാർത്താ ശൃംഖലയായ ആർടി ആണ് പാറ്റയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി എന്ന കുറിപ്പോടെ വീഡിയോ പുറത്ത് വിട്ടത്. 50,000 പേർ ഇപ്പോൾ തന്നെ വീഡിയോ കണ്ട് കഴിഞ്ഞു.  തെക്കേ അമേരിക്കയിലെ വനങ്ങളിൽ മാത്രം കാണുന്ന archimandrita എന്ന ഇനത്തിലെ പാറ്റയാണ് ഇതെന്നും വിദ​ഗ്ധർ പറഞ്ഞു.