ധാരാളം ആനപ്രേമികളുള്ള നാടാണ് കേരളം. പക്ഷേ, കാട്ടില്‍ നിന്ന് പിടിച്ചുകൊണ്ട് വന്ന് മനുഷ്യന്റെ ആവശ്യങ്ങള്‍ക്കും മനുഷ്യന്റെ ആഘോഷങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്നത് പോലെയല്ല, ജൈവികമായ ഒരു ചുറ്റുപാടില്‍ ആനയെ കാണുന്നതും അതില്‍ സന്തോഷിക്കുന്നതും, അല്ലേ?

അത്തരമൊരു വീഡിയോയെ കുറിച്ചാണ് പറയുന്നത്. ജനിച്ച് അധികമാകാത്ത ഒരു ആനക്കുട്ടി. അത് സ്വയം നടക്കാന്‍ വേണ്ടി പരിശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. ഒന്നുരണ്ട് അടി വക്കുമ്പോഴേക്കും 'ബാലന്‍സ്' തെറ്റി കുട്ടിയാന വീഴും. പിന്നെയും അത് എഴുന്നേറ്റ് നടന്ന് നോക്കും. 

 

 

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാന്‍ ട്വിറ്ററില്‍ പങ്കുവച്ചതാണ് ഈ വീഡിയോ. ഇതിനൊപ്പം തന്നെ ആനക്കുട്ടിയെ നടക്കാന്‍ സഹായിക്കുന്ന അമ്മയായ ആനയുടെ വീഡിയോയും പര്‍വീണ്‍ പങ്കുവച്ചിട്ടുണ്ട്. 

 

 

നിരവധി പേരാണ് പര്‍വീണിന്റെ വീഡിയോ വീണ്ടും എടുത്ത് പങ്കുവച്ചിരിക്കുന്നത്. കണ്ടവരെല്ലാം ഹൃദയം തുറന്ന് അഭിപ്രായവും പറയുന്നു എന്നതാണ് ഈ വീഡിയോയുടെ പ്രത്യേകത. അത്രയും ഉള്ള് തൊടുകയും നമ്മളില്‍ സന്തോഷമുണര്‍ത്തുകയും ചെയ്യുന്ന ഒന്ന്.