റോഡരികില്‍ വെട്ടിയിട്ട പോലെ കിടപ്പിലായ എല്‍സിയെ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്ന മൈക്കിനെയാണ് വീഡിയോയില്‍ കാണുന്നത്. പലവട്ടം ശ്രമിച്ചിട്ടും വരാഞ്ഞതിനാല്‍ ഒടുവില്‍ മൈക്ക് എല്‍സിയെ പിടിച്ചുയര്‍ത്തി, നടക്കാനുള്ള ദിശയിലേക്ക് നിര്‍ത്തി, കൊണ്ടുപോകാന്‍ വരെ ശ്രമിക്കുന്നുണ്ട്

ഈ ലോക്ഡൗണ്‍ കാലം പല മാറ്റങ്ങളാണ് നമ്മുടെയെല്ലാം ജീവിതത്തില്‍ കൊണ്ടുവന്നത്, അല്ലേ? നമ്മള്‍ മനുഷ്യരുടെ കാര്യം മാത്രമല്ല ഇങ്ങനെ. നമ്മളെ ചുറ്റിപ്പറ്റി ജീവിക്കുന്ന മറ്റ് ജീവജാലങ്ങളുടെ കാര്യത്തിലും ഇങ്ങനെ പല മാറ്റങ്ങളും ലോക്ഡൗണ്‍ മൂലം സംഭവിക്കുന്നുണ്ട്. അതിന് തെളിവാണ് ഈ ടിക് ടോക് വീഡിയോ. 

ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡില്‍ നിന്നുള്ള ഒരു വീഡിയോ ആണിത്. മൈക്ക് കുക്ക് എന്നയാള്‍ തന്റെ വളര്‍ത്തുപട്ടി എല്‍സിക്കൊപ്പം നടക്കാനിറങ്ങിയതാണ്. എന്ത് ചെയ്യാം, നടപ്പ് തുടങ്ങിയപാടെ തന്നെ എല്‍സി റോഡിനരികിലുള്ള നടപ്പാതയില്‍ കിടപ്പായി. 

'വയ്യ... ഇനിയൊരടി നടക്കാനാകില്ല' എന്ന അവസ്ഥയിലാണ് എല്‍സി. മറ്റൊന്നുമല്ല, ലോക്ഡൗണ്‍ സമ്മാനിച്ച മടി തന്നെ കാരണം. വെറുതെ വീട്ടില്‍ ചടഞ്ഞുകൂടിയിരുന്ന് ശീലിച്ചുവെന്നും ഇനി ലോക്ഡൗണ്‍ കഴിഞ്ഞാല്‍ പഴയ ജീവിതചര്യകളിലേക്ക് മടങ്ങുന്ന കാര്യം ഓര്‍ക്കാന്‍ വയ്യെന്നുമെല്ലാം നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമായി പരാതിപ്പെടുന്നത് ശ്രദ്ധിച്ചില്ലേ? ഇതുതന്നെ എല്‍സിയുടേയും പ്രശ്‌നം. 

റോഡരികില്‍ വെട്ടിയിട്ട പോലെ കിടപ്പിലായ എല്‍സിയെ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്ന മൈക്കിനെയാണ് വീഡിയോയില്‍ കാണുന്നത്. പലവട്ടം ശ്രമിച്ചിട്ടും വരാഞ്ഞതിനാല്‍ ഒടുവില്‍ മൈക്ക് എല്‍സിയെ പിടിച്ചുയര്‍ത്തി, നടക്കാനുള്ള ദിശയിലേക്ക് നിര്‍ത്തി, കൊണ്ടുപോകാന്‍ വരെ ശ്രമിക്കുന്നുണ്ട്. 

ഇത് എല്‍സിയുടെ മാത്രം പ്രശ്‌നമല്ലെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. ടിക് ടോകില്‍ മാത്രം ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടത്. പലരും ഇത് കൗതുകത്തോടെ പങ്കുവയ്ക്കുന്നുമുണ്ട്. 

വീഡിയോ കാണാം...

Also Read:- നെഞ്ചിന്റെ ഭാഗങ്ങള്‍ മണത്ത് അസാധാരണമായി കുരയ്ക്കും; ഒടുവില്‍ അവരത് കണ്ടെത്തി...