Asianet News MalayalamAsianet News Malayalam

Chennai Flood| പ്രളയത്തില്‍ ആശുപത്രിക്കകത്തും വെള്ളക്കെട്ട്; വീഡിയോ...

ഇതുവരെ പ്രളയത്തില്‍ പതിനാല് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പലയിടങ്ങളിലും ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. അതിരൂക്ഷമായ മഴയെ തുടര്‍ന്ന് പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചെങ്കിലും കനത്ത മഴ പെയ്‌തേക്കുമെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള റെഡ് അലര്‍ട്ട് ഇപ്പോഴും തുടരുകയാണ്

video in which esi hospital in chennai flooded with water
Author
Chennai, First Published Nov 12, 2021, 2:44 PM IST

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രളയദുരിതത്തിലാണ് ( Chennai Flood ) ചെന്നൈയും പരിസര പ്രദേശങ്ങളും. ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവളളൂര്‍ എന്നിവിടങ്ങളെല്ലാം ശനിയാഴ്ച മുതലുണ്ടായ കനത്ത മഴയെ ( Heavy Rain ) തുടര്‍ന്ന് വെള്ളക്കെട്ടില്‍ ദുരിതത്തിലായിരിക്കുന്ന കാഴ്ചയാണ് കാണാനാവുക.

ഇതുവരെ പ്രളയത്തില്‍ പതിനാല് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പലയിടങ്ങളിലും ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. അതിരൂക്ഷമായ മഴയെ തുടര്‍ന്ന് പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചെങ്കിലും കനത്ത മഴ പെയ്‌തേക്കുമെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള റെഡ് അലര്‍ട്ട് ഇപ്പോഴും തുടരുകയാണ്. 

വെള്ളക്കെട്ട് മൂലം ഗതാഗതം പ്രതിസന്ധിയിലായത് പോലെ തന്നെ പല വിധത്തിലുള്ള തൊഴില്‍കേന്ദ്രങ്ങളും മറ്റും പ്രതിസന്ധി നേരിടുകയാണ്. ഇത്തരത്തില്‍ കെകെ നഗറിലെ ഇഎസ്‌ഐ ആശുപത്രിയില്‍ വെള്ളം കയറിയതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ട്. 

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ആശുപത്രിയുടെ താഴ്ന്ന ബ്ലോക്കുകളിലാണ് പ്രധാനമായും വെള്ളം കയറിയിരിക്കുന്നത്. കൊവിഡ് വാര്‍ഡ് അടക്കമുള്ള വാര്‍ഡുകളെല്ലാം സുരക്ഷിതമാണെന്നും ആശുപത്രി തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.

എങ്കില്‍ക്കൂടി നഗരം കണ്ട മഴയുടെ തീവ്രത രേഖപ്പെടത്തുന്നതാണ് ഈ ദൃശ്യങ്ങള്‍. ഇടനാഴികളിലും ലാബ് പോലുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മുറികളിലുമെല്ലാം വെള്ളം നിറഞ്ഞുകിടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. രോഗികളുടെ കൂട്ടിരിപ്പുകാര്‍, ഈ വെള്ളക്കെട്ടിലൂടെ നടന്നാണ് ആശുപത്രിക്കകത്തേക്ക് പോകുന്നത്. കസേരകളും മേശയും മറ്റുമെല്ലാം വെള്ളത്തില്‍ അങ്ങനെ തന്നെ കിടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 

വീഡിയോ കാണാം...

 

 

Also Read:- പ്രളയബാധിതര്‍ക്ക് ഭക്ഷണവുമായി 'അമ്മ' കാന്റീന്‍; ഭക്ഷണവിതരണത്തിന് മുഖ്യമന്ത്രിയും

Follow Us:
Download App:
  • android
  • ios