ഭക്ഷണത്തിനായി പുല്‍മേടുകളില്‍ മേഞ്ഞുമേഞ്ഞ് നടക്കുന്നതിനിടെ ഓര്‍ക്കാപ്പുറത്ത് തല, മരങ്ങള്‍ക്കിടയില്‍ അങ്ങ് കുടുങ്ങുക. അല്ലെങ്കില്‍ വല്ല കലത്തിലോ വലിയ പാത്രങ്ങളിലോ തല കുരുങ്ങുക. പശുക്കള്‍ക്കും പട്ടികള്‍ക്കുമെല്ലാം ഇടയ്ക്ക് സംഭവിക്കുന്ന അക്കിടികളാണിത്. പറഞ്ഞുപോകുമ്പോള്‍ ഇത്ര നിസാരമാണെങ്കിലും അന്നേരം അവരനുഭവിക്കുന്ന വിഷമം അത്ര നിസാരമല്ല 

ഭക്ഷണത്തിനായി പുല്‍മേടുകളില്‍ മേഞ്ഞുമേഞ്ഞ് നടക്കുന്നതിനിടെ ഓര്‍ക്കാപ്പുറത്ത് തല, മരങ്ങള്‍ക്കിടയില്‍ അങ്ങ് കുടുങ്ങുക. അല്ലെങ്കില്‍ വല്ല കലത്തിലോ വലിയ പാത്രങ്ങളിലോ തല കുരുങ്ങുക. പശുക്കള്‍ക്കും പട്ടികള്‍ക്കുമെല്ലാം ഇടയ്ക്ക് സംഭവിക്കുന്ന അക്കിടികളാണിത്. 

പറഞ്ഞുപോകുമ്പോള്‍ ഇത്ര നിസാരമാണെങ്കിലും അന്നേരം അവരനുഭവിക്കുന്ന വിഷമം അത്ര നിസാരമല്ല. മനുഷ്യരാണെങ്കില്‍ അവര്‍ക്ക് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ നിരവധിയാണ്. സ്വയം തന്നെ ശ്രമിക്കാം, അല്ലെങ്കില്‍ മറ്റാരെയെങ്കിലും വിളിച്ചുകൂട്ടാം. എന്നാല്‍ മൃഗങ്ങള്‍ക്ക് ഇത്തരം ആപത്തുകള്‍ വന്നാല്‍ അവരുടെ കാര്യം പോക്ക് തന്നെ. മനുഷ്യരാരെങ്കിലും ഇടപെടും വരെ നോ രക്ഷ!

അത്തരത്തിലുള്ള ഒരു സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കറങ്ങിനടക്കുന്നത്. ഡെന്മാര്‍ക്കിലെ ബോര്‍ഡിംഗ് എന്ന സ്ഥലത്താണ് സംഭവം നടന്നത്. ഒന്ന് നടക്കാനിറങ്ങിയതായിരുന്നു ജൂലിയസ് എംഗ്ഡല്‍ എന്ന യുവതിയും അമ്മയും സഹോദരിയും. 

നടത്തത്തിനിടെ ഇവരുടെ വളര്‍ത്തുപട്ടി, വഴിയില്‍ നിന്നല്‍പം മാറി ഒരു പാടത്തിനോടടുത്തുള്ള സ്ഥലത്തേക്ക് ഓടിപ്പോയി. അതിന് പിന്നാലെ ജൂലിയസും ചെന്നുനോക്കി. അപ്പോഴാണ് രണ്ട് ചെറിയ മരങ്ങള്‍ക്കിടയില്‍ തല കുടുങ്ങിക്കിടക്കുന്ന ഒരു പശുവിനെ അവര്‍ കണ്ടത്. അതിനെ എങ്ങനെയും രക്ഷിക്കണമെന്ന് ജൂലിയസിന് നിര്‍ബന്ധമായി. 

മരം വലിച്ചകറ്റി തലയെടുക്കാനെല്ലാം കുറേയധികം ശ്രമിച്ചു. എന്നാല്‍ ആ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോള്‍ അവര്‍ ഒരു മരം മുറിക്കാന്‍ തന്നെ തീരുമാനിച്ചു. അങ്ങനെ അടുത്തുള്ള ഒരു വീട്ടില്‍ നിന്ന് മരം മുറിക്കാനുള്ള ഉപകരണങ്ങള്‍ സംഘടിപ്പിച്ചു. വൈകാതെ മരം മറിച്ച് പശുവിനെ രക്ഷപ്പെടുത്തുകയും ചെയ്തു. കൂടെയുണ്ടായിരുന്ന സഹോദരി എടുത്ത ചെറുവീഡിയോ ആണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 

നിസാരമായ സംഭവമാണെങ്കില്‍ കൂടി, വലിയൊരു മാതൃകയാണ് ജൂലിയസ് കാണിക്കുന്നതെന്നും അതിന് അഭിനന്ദനങ്ങളെന്നും സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ കുറിച്ചു. മൃഗങ്ങളുടെ ജീവനും വിലയുണ്ട്, അവരുടെ നിസഹായത കണ്ടില്ലരെന്ന് നടിക്കുന്നവര്‍ക്ക് ഇതൊരു പാഠമാകണമെന്നും ഇവര്‍ പറയുന്നു. 

വീഡിയോ കാണാം...