ഒരു കാളവണ്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വെറുമൊരു കാളവണ്ടിയില്‍ എന്താ ഇത്ര പുതുമ എന്നാണോ? പതിവ് കാളവണ്ടിയുടെ കെട്ടും മട്ടുമല്ല ഇതിന് എന്നതാണ് ഇവിടത്തെ പ്രത്യേകത. 

ഒരു അംബാസിഡര്‍ കാറിന്‍റെ പകുതിയാണ് ഈ കാളവണ്ടി എന്നു വേണമെങ്കില്‍ പറയാം. ആളുകള്‍ക്ക് ഇരിപ്പിടമൊരുക്കിയിരിക്കുന്ന ഭാഗം ഒരു അംബാസിഡര്‍ കാറിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. രണ്ട് കാളകളാണ് വണ്ടി വലിക്കുന്നത്.

 

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. 'സര്‍ഗ്ഗാത്മകത എങ്ങനെ എന്ന് അറിയുന്നതാണ് സൃഷ്ടിവൈഭവത്തിന്‍റെ രഹസ്യം'- എന്ന കുറിപ്പോടെയാണ് വീഡിയോ അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. മഹീന്ദ്ര ഗ്രൂപ്പിന്‍റെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്രയും വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. 

 

Also Read: ലംബോര്‍ഗിനിയും ബെന്‍സുമുണ്ട്; ഓടിക്കാന്‍ റോഡില്ല; കാളവണ്ടിയേറി കോടീശ്വരന്മാര്‍!